ഷാർജയുടെ കണ്ണായി ഒരായിരം കാമറകൾ; കുറ്റകൃത്യങ്ങൾ എളുപ്പം കണ്ടെത്താനാകും
|താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്
ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പുതിയ കാമറകൾ സഹായകമാകും ...
ഷാർജ നഗരത്തിൻറ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കുന്ന ജോലി 85 ശതമാനവും പൂർത്തിയായി. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് മുഖേന നിയമലംഘകരെ പിടികൂടാനുള്ള സംവിധാനവും പലയിടങ്ങളിലായി സജ്ജമാണ്. ഷാർജയുടെ വിവിധ ഭാഗങ്ങളിലാണ് ഹൈടെക് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പൊതുവഴികൾ, സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും കാമറകൾ സജ്ജം. 2017ൽ 500 കാമറകൾ മാത്രമായിരുന്നു ഷാർജയിൽ.
ആറ് വർഷം പിന്നിടുേമ്പാൾ കാമറകളുടെ എണ്ണം 65,000 കടന്നിരിക്കുന്നു. പിന്നിട്ട ആറ് മാസത്തിനുള്ളിൽ മാത്രം 21,540 കാമറകളാണ് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. 2020 ജനുവരി മുതൽ പോയവർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 13,871 കുറ്റകൃത്യങ്ങളാണ് കാമറ കണ്ണിലൂടെ കണ്ടെത്തിയത്. എണ്ണമറ്റ യാചകർ, അക്രമികൾ എന്നിവരെയും ഇതിെൻറ ഭാഗമായി പിടികൂടാനായി. 476 കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ സി.സി ടി.വി ഫൂട്ടേജുകളും പൊലിസിനെ സഹായിച്ചു.