UAE
കുറഞ്ഞ വേഗത്തിൽ വാഹമോടിക്കുന്നവർക്കും   മുന്നറിയിപ്പുമായി അബൂദബി പൊലീസ്
UAE

കുറഞ്ഞ വേഗത്തിൽ വാഹമോടിക്കുന്നവർക്കും മുന്നറിയിപ്പുമായി അബൂദബി പൊലീസ്

Web Desk
|
22 Dec 2022 10:32 AM GMT

വേഗത്തിൽ പോകുന്നവർക്ക് മാത്രമല്ല, പതിയെ വാഹനമോടിക്കുന്നവരും ചില സുപ്രധാന നിയമങ്ങൾ പാലിക്കണമെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഔദ്യോഗിക ഇൻസ്റ്റ അക്കൗണ്ടിൽ ഇതു സംബന്ധിച്ച വീഡിയോ അബൂദബി പൊലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

റോഡുകളിൽ വളരെ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നതും ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്ക് കാരണമാകും. വാഹനമോടിക്കുന്നവർ ഓരോ റോഡുകളുടേയും വേഗപരിധി അറിഞ്ഞ്, കൃത്യമായി പാലിച്ചാലും മറ്റു നിർദ്ദേശങ്ങൾ മനസിലാക്കി ഡ്രൈവ് ചെയ്താലും ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.

വാഹനങ്ങൾ പതിയെ ഓടിക്കുന്നവർ പരമാവധി വലത് ലൈനിനോട് ചേർത്ത് വാഹനമോടിക്കണമെന്നാണ് അബൂദബി പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നത്. അപ്പോഴാണ് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകാൻ മുന്നിലുള്ളവർക്ക് സാധിക്കുക. മെല്ലെയുള്ള ഡ്രൈവിങ് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം.

ഇതിലൂടെ റോഡിലെ വാഹനത്തിരക്കും അപകടങ്ങളും കുറയ്ക്കാനും സാധിക്കും. ഡ്രൈവറുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നിലുള്ളവർ ഇടതു വശം ഒഴിച്ചിട്ട് വഴി നൽകണണെന്നും വീഡിയോയിൽ പൊലിസ് അഭ്യർത്ഥിച്ചു.

Similar Posts