UAE
ഓടിക്കൊണ്ടിരിക്കവെ കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി; കുതിച്ചെത്തി ഡ്രൈവറെ രക്ഷിച്ച് അബൂദബി പൊലീസ്‌
UAE

ഓടിക്കൊണ്ടിരിക്കവെ കാറിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി; കുതിച്ചെത്തി ഡ്രൈവറെ രക്ഷിച്ച് അബൂദബി പൊലീസ്‌

Web Desk
|
22 July 2024 5:23 PM GMT

കഴിഞ്ഞരാത്രി അബൂദബിയിലെ ഷഹാമയിലാണ് വാഹനം നിയന്ത്രണം വിട്ട് കുതിച്ചത്.

അബൂദബിയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായി നിയന്ത്രണംവിട്ട വാഹനത്തെ പൊലീസ് വാഹനങ്ങളെത്തി സാഹസികമായി നിയന്ത്രണത്തിലാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കഴിഞ്ഞരാത്രി അബൂദബിയിലെ ഷഹാമയിലാണ് വാഹനം നിയന്ത്രണം വിട്ട് കുതിച്ചത്.

ആക്‌സിലേറ്റർ നൽകാതെ നിശ്ചിതവേഗതയിൽ വാഹനം മുന്നോട്ടുപോകുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ. സാധരണ നിലയിൽ ബ്രേക്ക് ചവിട്ടിയാൽ വേഗത ഡ്രൈവറുടെ നിയന്ത്രണത്തിലേക്ക് തിരിച്ചു വരണം. ഇത് തകരാറിലായി വാഹനം നിയന്ത്രിക്കാൻ കഴിയാതെ മുന്നോട്ട് നീങ്ങിയപ്പോൾ ഡ്രൈവർ പൊലീസിന്റെ അടിയന്തര സഹായം തേടുകയായിരുന്നു.

കുതിച്ചെത്തി പൊലീസ് വാഹനങ്ങൾ ആദ്യം വാഹനത്തിന് ചുറ്റും സംരക്ഷണ വലയം തീർത്തു. നിയന്ത്രണംവിട്ട വാഹനത്തിലെ ഡ്രൈവറുമായി ആശയവിനിമയം നടത്തി. വാഹനത്തെ സാഹസികമായി പിന്തുടർന്ന് മൂന്നിൽ കയറിയ പൊലീസ് വാഹനം സുരക്ഷിതമായആഘാതത്തിൽ നിയന്ത്രണം വിട്ട വാഹത്തിന് പൊലീസ് വാഹനത്തിൽ ഇടിച്ചു നിർത്താൻ അവസരം നൽകുകയായിരുന്നു. ഇതോടെ വേഗത കുറഞ്ഞ വാഹനത്തിലെ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. ക്രൂയിസ് കൺട്രോൾ നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകരുതെന്നും വേഗത കുറയ്ക്കാൻ എന്തൊക്കെ ശാസ്ത്രീയ നടപടികൾ സ്വീകരിക്കാമെന്നും വിശദീകരിക്കുന്ന വീഡിയോയും അബൂദബി പൊലീസ് പുറത്തിറക്കി.

Similar Posts