അബൂദബിയിൽ 100 കിലോയിലധികം ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി പ്രതികൾ പിടിയിൽ
|അറബ്, ഏഷ്യൻ പൗരന്മാരെന്ന് സംശയിക്കപ്പെടുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്
107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി പ്രതികൾ അബൂദബി പൊലീസിന്റെ പിടിയിലായി. അറബ്, ഏഷ്യൻ പൗരന്മാരെന്ന് സംശയിക്കപ്പെടുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അബൂദബി പൊലീസിലെ ആന്റി നാർക്കോട്ടിക് വിഭാഗം ഡയരക്ടർ ബ്രിഗ് താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു.
രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തലിൽ കുറ്റവാളികൾ പുതിയ വഴികൾ കണ്ടെത്തുകയാണ്. അത്തരം ശ്രമങ്ങൾ തടയാനും പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ആവശ്യമായ നടപടികളെല്ലാം പൊലീസ് തുടരുമെന്നും ബ്രിഗ് അൽ ദഹേരി പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ, 150 മില്യൺ ദിർഹം (40 മില്യൺ ഡോളർ) വിപണി മൂല്യമുള്ള 1.5 ടൺ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സംശയാസ്പദമായ വിവരങ്ങൾ പോലും തങ്ങളെ അറിയിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നവരെ സംരക്ഷിക്കുമെന്നും അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.