UAE
Abu Dhabi to preserve history; 64 buildings on conservation list
UAE

ചരിത്രം സംരക്ഷിക്കാൻ അബൂദബി; 64 കെട്ടിടങ്ങൾ സംരക്ഷണപട്ടികയിൽ

Web Desk
|
2 Aug 2023 7:24 PM GMT

അബൂദബി ബസ് ടെർമിനൽ മുതൽ ഇത്തിസലാത്ത് ആസ്ഥാനം വരെയും അൽബതീൻ മാൾ മുതൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ വരെയും സംരക്ഷണപട്ടികയിൽ

അബൂദബി: ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ സംരക്ഷിക്കാൻ വൻ പദ്ധതിയുമായി അബൂദബി. 64 സ്ഥലങ്ങൾ സംരക്ഷിക്കാൻ അബൂദബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പ് തിരഞ്ഞെടുത്തു. അബൂദബി ബസ് ടെർമിനൽ മുതൽ ഇത്തിസലാത്ത് ആസ്ഥാനം വരെയും അൽബതീൻ മാൾ മുതൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ വരെയും ഈ കൂട്ടത്തിലുണ്ട്. അബൂദബി ടാകിസി സ്റ്റാൻഡ്, നാഷണൽ തിയേറ്റർ, അൽജസീറ ആശുപത്രി, അൽഐനിലെ ഓൾഡ് സെൻട്രൽ മാർക്കറ്റ്, അൽഐൻ റാഡിസൻ ബ്ലൂ ഹോട്ടൽ തുടങ്ങിയവയും സംരക്ഷിക്കാൻ തിരഞ്ഞെടുത്ത 64 കെട്ടിടങ്ങളുടെ നീണ്ട പട്ടികയിലുണ്ട്.

സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പാണ് സംരക്ഷിക്കേണ്ട കെട്ടിടങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പട്ടിക തയ്യാറാക്കിയത്. ഈ കെട്ടിടങ്ങൾ പൊളിക്കാൻ അനുവദിക്കില്ലെന്നും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റിന്റെ സംസ്‌കാരിക തനിമ സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറഞ്ഞു.



Abu Dhabi to preserve history; 64 buildings on conservation list

Similar Posts