അപകടകരമായ ഓവർടേക്കിങ്ങും പൊടുന്നനെയുള്ള ട്രാക്ക് മാറ്റവും പാടില്ല: കർശന നിർദേശവുമായി അബൂദബി പൊലീസ്
|മൂടൽമഞ്ഞ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു
ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്. ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്. അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു.
അപകട സാധ്യത വിളിച്ചുവരുത്തുന്ന നടപടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്ന് ഡ്രൈവർമാരെ ഉണർത്തുന്ന വീഡിയോ ചിത്രമാണ് പൊലീസ് പുറത്തിറക്കിയത്. ഓവർടേക്കിങും ട്രാക്ക് മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അതിൽ അലംഭാവം പാടില്ലെന്ന് വീഡിയോയിൽ പൊലിസ് പറയുന്നു.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖേനയാണ് അബൂദബി പൊലിസ് വീഡിയോ പോസ്റ്റ്ചെയ്തത്. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ട്രാക്കുകളുംറോഡുകളും മാറുമ്പോൾ മുന്നറിയിപ്പ് സിഗ്നൽ നൽകാൻ മറക്കരുതെന്നും പാലിസ് നിർദേശിച്ചു.
മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബൂദബി പൊലിസ് നൽകുന്നു.