അക്കാഫ് ഇവന്റ്‌സ് മൊബൈല്‍ ക്ലിനിക് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു
|കേരളത്തിലെ കലാലയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇയിലെ സംഗമ വേദിയായ ആള്‍ കേരള കോളേജ് അലുംനി ഫോറം-അക്കാഫ് ഇവെന്റ്‌സ്, സല്‍സാര്‍-ആസ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ചികിത്സ എത്തിക്കാനായി തയാറാക്കിയ മൊബൈല്‍ ക്ലിനിക്ക് കഴിഞ്ഞദിവസം കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ട, അക്കാഫ് ആസ്റ്റര്‍ മൊബൈല്‍ ക്ലിനിക്ക് കോഡിനേറ്റര്‍ രഞ്ജിത് കോടോത്ത്, ജോ. ട്രഷറര്‍ ഫിറോസ് അബ്ദുള്ള, ജാഫര്‍ കണ്ണേത്ത്, തസീനിത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും കൂടുതല്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജനറല്‍ സെക്രട്ടറി വി.എസ് ബിജുകുമാര്‍, ട്രഷറര്‍ ജൂഡിന്‍ ഫെര്‍ണാണ്ടസ്, ചീഫ് കോഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍ എന്നിവര്‍ ദുബൈയില്‍ അറിയിച്ചു.