UAE
മാസങ്ങളുടെ ഇടവേളക്ക് ശേഷം യു.എ.ഇയിൽ കോവിഡ് കേസുകൾ ആയിരം കടന്നു
UAE

മാസങ്ങളുടെ ഇടവേളക്ക് ശേഷം യു.എ.ഇയിൽ കോവിഡ് കേസുകൾ ആയിരം കടന്നു

Web Desk
|
9 Jun 2022 5:58 PM GMT

ഫെബ്രുവരിയിലാണ് നേരത്തേ ആയിരത്തിന് മുകളിൽ പ്രതിദിനകേസുണ്ടായിരുന്നത്

മാസങ്ങളുടെ ഇടവേളക്ക് ശേഷം യു.എ.ഇയിൽ കോവിഡ് കേസുകൾ ആയിരം കടന്നു. 1,031 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകളിൽ തുടർച്ചയായി വലിയ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇന്നലെ 867 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരിയിലാണ് നേരത്തേ ആയിരത്തിന് മുകളിൽ പ്രതിദിനകേസുണ്ടായിരുന്നത്. എന്നാൽ, രണ്ടുമാസമായി കോവിഡ് മരണങ്ങൾ അപൂർവമാണ്.

സ്‌കൂളുകളിലെവിടെയും രോഗം പടരുന്നതായി റിപ്പോർട്ടില്ലെങ്കിലും വിദ്യാലയങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ ആർക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കിൽ അവർക്ക് പ്രത്യേക മുറിയിൽ പരീക്ഷക്ക് സൗകര്യമൊരുക്കും.

രാജ്യത്ത് നിലിലുള്ള കോവിഡ് മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നുണ്ട്. അതിനിടെ, 712 പേർക്ക് ഇന്ന് രോഗംഭേദമായി. യു എ ഇയിൽ ഇതുവരെ 2,305 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 9,13,984 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


After a gap of months, more than thousand Covid cases filed in UAE

Similar Posts