UAE
AI Pedestrian Crossing in Dubai for more safety for pedestrians
UAE

കാൽനടയാത്രികർക്ക് കൂടുതൽ സുരക്ഷ; ദുബൈയിൽ എഐ പെഡസ്ട്രിയൻ ക്രോസിങ്

Web Desk
|
2 Aug 2023 6:21 PM GMT

ദുബൈ സിലിക്കൺ ഒയാസിസിലെ 14 പെഡസ്ട്രിയൻ ക്രോസിങ്ങുകളിലാണ് നിർമിത ബുദ്ധിയുടെ മേൽനോട്ടമുണ്ടാവുക

ദുബൈയിൽ കാൽനടക്കാരുടെ സുരക്ഷയ്ക്കായി എഐ നിയന്ത്രിത പെഡസ്ട്രിയൻ ക്രോസിങ്ങുകൾ സജ്ജമായി. ദുബൈ സിലിക്കൺ ഒയാസിസിലെ 14 പെഡസ്ട്രിയൻ ക്രോസിങ്ങുകളിലാണ് നിർമിത ബുദ്ധിയുടെ മേൽനോട്ടമുണ്ടാവുക.

കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർ പെഡസ്ട്രിയൻ ക്രോസിങിലൂടെ കടന്നുപോകുമ്പോൾ എ.ഐ. സാങ്കേതിക വിദ്യ അക്കാര്യം തിരിച്ചറിയും. സൈൻ ബോർഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്‌നലുകൾ തെളിയും. യാത്രക്കാർ റോഡു മുറിച്ചു കടക്കാനെടുക്കുന്ന സമയം നിർണയിക്കാൻ എ.ഐ. സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാൽ അപകടങ്ങൾ പരമാവധി കുറക്കാൻ സാധിക്കും. അതോടൊപ്പം അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ കണ്ടെത്താനും ഇത് സഹായകമാവും.

നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന പ്രമുഖ കമ്പനിയായ ഡെർകിന്റെ സഹകരണത്തോടെ ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. രണ്ട് വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇത് നിരത്തുകളിൽ സ്ഥാപിച്ചത്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യ പൊലീസിനെ സഹായിക്കും.


AI Pedestrian Crossing in Dubai for more safety for pedestrians

Similar Posts