UAE
ഒരുമയുടെ സന്ദേശവുമായി എയിം സൗഹൃദ സംഗമം; ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് ആയിരങ്ങൾ
UAE

ഒരുമയുടെ സന്ദേശവുമായി എയിം സൗഹൃദ സംഗമം; ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തത് ആയിരങ്ങൾ

Web Desk
|
3 April 2023 6:02 PM GMT

ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിലാണ് എയിം സൗഹൃദസംഗമവും ഇഫ്താറും സംഘടിപ്പിച്ചത്

ഷാർജ: ഷാർജയിലെ വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ എയിം സൗഹൃദസംഗമം ഒരുക്കി. ഇതോടൊപ്പം നടന്ന ഇഫ്താർ വിരുന്നിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു.

ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിലാണ് എയിം സൗഹൃദസംഗമവും ഇഫ്താറും സംഘടിപ്പിച്ചത്. സൗഹൃദസംഗമം പി എ സൽമാൻ ഇബ്റാഹിം ഉദ്ഘാടനം ചെയ്തു. എം എം അക്ബർ മുഖ്യപ്രഭാഷണം നടത്തി

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.സി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. എയിം പ്രസിഡണ്ട് കരീം വെങ്കിടങ്ങും വിവിധ മുസ്ലിം സംഘടനകളുടെ നേതാകാക്കളും പരിപാടിയിൽ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ വാഹിദ് മയ്യേരി സ്വാഗതവും എയിം ട്രഷറർ പി.കെ.അൻവർ നഹ നന്ദിയും പറഞ്ഞു.

Similar Posts