UAE
ഷാർജയിൽ റിയൽഎസ്റ്റേറ്റ് നിയമത്തിൽ ഭേദഗതി
UAE

ഷാർജയിൽ റിയൽഎസ്റ്റേറ്റ് നിയമത്തിൽ ഭേദഗതി

Web Desk
|
31 Oct 2022 5:21 PM GMT

പ്രവാസികൾക്ക് ഷാർജ റിയൽഎസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നതാണ് പുതിയ നിയമ മാറ്റം

യുഎഇ: ഷാർജയിൽ റിയൽഎസ്റ്റേറ്റ് നിയമത്തിൽ ഭേദഗതി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഷാർജ റിയൽഎസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്നതാണ് പുതിയ നിയമ മാറ്റം. യു എ ഇ സ്വദേശികൾക്കും, ജി സി സി പൗരൻമാർക്കുമാണ് ഷാർജ എമിറേറ്റിൽ റിയൽഎസ്റ്റേറ്റ് സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതിയുള്ളത്. എന്നാൽ, പ്രവാസികൾക്ക് ഏതൊക്കെ സാഹചര്യങ്ങളിൽ ഭൂസ്വത്തും കെട്ടിടങ്ങളും സ്വന്തം പേരിൽ ലഭിക്കും എന്നതാണ് പുതിയ നിയഭേദഗതി വ്യക്തമാക്കുന്നത്.

ഷാർജ ഭരണാധികാരിയുമായുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് റിയൽഎസ്റ്റേറ്റ് വസ്തുക്കൾ സ്വന്തമാക്കാം. നിയമപ്രകാരമുള്ള പരമ്പരാഗത സ്വത്ത് എന്ന നിലയിലും പ്രവാസികൾക്ക് ഇത് സ്വന്തം പേരിൽ ലഭിക്കും. എക്സിക്യൂട്ടീവ് റെഗുലേഷൻ നിശ്ചയിച്ച പ്രകാരം ഉടമയുടെ ഏറ്റവും അടുത്ത ബന്ധുവിന് സ്വത്ത് കൈമാറുമ്പോഴും പ്രവാസികൾക്ക് ഭൂസ്വത്ത് സ്വന്തം പേരിലാക്കാം. ഷാർജ കൗൺസിൽ നിർദേശിച്ച നിയമപ്രകാരമുള്ള പ്രത്യേക റിയൽഎസ്റ്റേറ്റ് വികസന മേഖലകൾ, പദ്ധതികൾ എന്നിവയിലും പ്രവാസികൾക്ക് ഭൂസ്വത്ത് ലഭിക്കും. ഭൂസ്വത്തിന്റെ ഉടമാവകാശം, ഓഹരികൾ, പേര് എന്നിവയിൽ മാറ്റമുണ്ടായാൽ അക്കാര്യം റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റിനെ അറിയിച്ചിരിക്കണമെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു.

Related Tags :
Similar Posts