UAE
ദുബൈയിൽ ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കാൻ നിർമതി ബുദ്ധി സാങ്കേതിക വിദ്യ
UAE

ദുബൈയിൽ ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കാൻ നിർമതി ബുദ്ധി സാങ്കേതിക വിദ്യ

Web Desk
|
30 Oct 2022 5:34 PM GMT

ഡ്രൈവറുടെ ചലനം, ശൈലി, സുരക്ഷിതമല്ലാത്ത രീതികൾ, ഹൃദയമിടിപ്പ്, സംഭാഷണം തുടങ്ങിയവയെല്ലാം സ്മാർട്ട് ഉപകരണം നിരീക്ഷിച്ചുകൊണ്ടിരിക്കും

ദുബൈ: ദുബൈയിൽ ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കാൻ നിർമിത ബുദ്ധി സംവിധാനം ഏർപ്പെടുത്തുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ലോകത്ത് ആദ്യമായാണ് ട്രാം ഡ്രൈവർമാർക്കായി ഇത്തരമൊരു സാങ്കേതി വിദ്യ ഉപയോഗിക്കുന്നത്.

കിയോലിസ് എം.എച്ച്.ഐ, വിർച്യൂ തെറാപ്പി ആൻഡ് റിസർച്ച് എന്നിവയുടെ സഹായത്തോടെയാണ് ട്രാം ഡ്രൈവർമാരെ നിരീക്ഷിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ട പരീക്ഷണം ആർ.ടി.എ നടപ്പാക്കുന്നത്. ട്രാമിനായി പ്രത്യേക ട്രാക്കുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ റോഡിലൂടെയാണ് ട്രാം സഞ്ചരിക്കുന്നത്. റെയിൽവേ ക്രോസിന് സമാനമായ റോഡിലൂടെ ട്രാം കടന്നുപോകുമ്പോൾ ഡ്രൈവറുടെ അശ്രദ്ധ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് ഡ്രൈവർമാരെ നിരീക്ഷിക്കുന്നത്.

ഡ്രൈവറുടെ ചലനം, ശൈലി, സുരക്ഷിതമല്ലാത്ത രീതികൾ, ഹൃദയമിടിപ്പ്, സംഭാഷണം തുടങ്ങിയവയെല്ലാം സ്മാർട്ട് ഉപകരണം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഡ്രൈവറുടെ ആരോഗ്യ നില പോലും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ മുൻകൂട്ടി കാണുന്നതിലൂടെ അപകടങ്ങൾ തടയാനും പരിഹാരം കണ്ടെത്താനും കഴിയും. ഡ്രൈവർമാരുടെ ഓരോ സംസാരവും കൃത്യമായി കൺട്രോൾ റൂമിൽ കേൾക്കാൻ കഴിയും. അവരുടെ ആംഗ്യങ്ങളും ചലനങ്ങളും കൃത്യമായി അറിയാൻ കഴിയും. യാത്രക്കാരുടെ സുരക്ഷക്കാണ് മുൻഗണനയെന്നും ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് അത് പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നും പരീക്ഷണ ഘട്ടം വിജയിച്ചാൽ ദുബൈയിലെ എല്ലാ ട്രാമുകളിലും നടപ്പാക്കുമെന്നും റെയിൽ ഏജൻസി ഓപറേഷൻസ് ഡയറക്ടർ ഹസൻ അൽ മുതവ പറഞ്ഞു.

Similar Posts