UAE
പിടിച്ചത് 420 കോടി ദിർഹമിന്റെ കള്ളപ്പണം; കണക്കുകൾ പുറത്തുവിട്ട് യുഎഇ ആഭ്യന്തരമന്ത്രാലയം
UAE

പിടിച്ചത് 420 കോടി ദിർഹമിന്റെ കള്ളപ്പണം; കണക്കുകൾ പുറത്തുവിട്ട് യുഎഇ ആഭ്യന്തരമന്ത്രാലയം

Web Desk
|
14 Aug 2023 4:54 PM GMT

521 കേസുകളിലായി 387 പേർ ഇത്തരം കേസുകളിൽ അറസ്റ്റിലായെന്നും യു എ ഇ ആഭ്യന്തരമന്ത്രാലയം അറിയുന്നു.

ദുബൈ: കഴിഞ്ഞ രണ്ടുവർഷത്തിനിടെ യു എ ഇയിൽ പിടികൂടിയത് 400 കോടി ദിർഹമിന്റെ കള്ളപ്പണം. 521 കേസുകളിലായി 387 പേർ ഇത്തരം കേസുകളിൽ അറസ്റ്റിലായെന്നും യു എ ഇ ആഭ്യന്തരമന്ത്രാലയം അറിയുന്നു.

അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 400 കോടി ദിർഹമിന്‍റെ കള്ളപ്പണം പിടികൂടിയത്. ആഗോള തലത്തിൽ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികളും ഇക്കാലളവിൽ പിടിയിലായവരിൽ ഉൾപ്പെടും.

കള്ളപ്പണത്തിന്‍റെ ഉറവിടങ്ങൾ, നീക്കങ്ങൾ, ഗുണഭോക്താക്കൾ, ക്രിമിനൽ ശൃംഖലകൾ എന്നിവയെ വെളിച്ചെത്ത് സമാന്തര സാമ്പത്തിക അന്വേഷണത്തിലൂടെ സാധിച്ചിട്ടിണ്ടെന്ന് അധികൃതർ അറിയിച്ചു.

റിപ്പോർട്ട് ചെയ്ത് കേസുകളിൽ 55 ശതമാനത്തിലും അന്വേഷണം വിജകരമായി പൂർത്തീകരിക്കാനായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള യു.എന്നിന്‍റെ പ്രത്യേക ഓഫിസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കുമിടെ 1,628 ഇന്‍റലിജൻസ് വിവരങ്ങൾ കൈമായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Tags :
Similar Posts