സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ച് ദുബൈ
|സർക്കാർ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് നിശ്ചയിക്കുക.
ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് 15.2 കോടി ദിർഹം അനുവദിച്ചു. യു.എ.ഇ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക് അംഗീകരം നൽകിയത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ബോണസ് നിശ്ചയിക്കുക.
അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ ബോണസിന് അർഹരായിരിക്കും. എമിറേറ്റിലെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം അവർക്ക്മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ് ബോണസ് പ്രഖ്യാപിക്കുന്നതെന്ന് മീഡിയ ഓഫീസ് അറിയിച്ചു.