ദുബൈ ഷിന്ദഗയിൽ ഇനി എളുപ്പം യാത്ര ചെയ്യാം; രണ്ടുപാലങ്ങളും തുരങ്കപ്പാതയും തുറന്നു
|പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും
ദുബൈ: ദുബൈയിലെ രണ്ട്പാലങ്ങളും ഒരു തുരങ്കപ്പാതയും കൂടി പ്രവർത്തന സജ്ജമായി. ഷിന്ദഗ ഇടനാഴിയിലാണ് രണ്ട് പ്രധാന പാലങ്ങളും 2.3 കിലോമീറ്ററിലധികം നീളമുള്ള ഒരു തുരങ്കപ്പാതയും തുറന്നത്. ഇതോടെ പ്രദേശത്തെ യാത്ര കൂടുതൽ സുഗമമായി.
അൽഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ ഇന്റർചേഞ്ച് ഇംപ്രൂവ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് പാലങ്ങളും തുരങ്കപാതയും തുറന്നത്. പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
അൽഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങൾക്ക് 1,825 മീറ്റർ നീളമാണുള്ളത്. ഓരോന്നിനുംആറ് വരി പാതകളുണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ സഞ്ചരിക്കാനാകും. ആദ്യത്തെ പാലത്തിന് 750 മീറ്ററും രണ്ടാമത്തേത് 1,075 മീറ്ററും നീളവുമാണുള്ളത്.
രണ്ട് പാലങ്ങളും വടക്ക് ഭാഗത്ത് നിന്ന് ഇൻഫിനിറ്റി പാലവും അൽ ഷിന്ദഗ ടണലുംമുഖേന ബന്ധിപ്പിച്ചതായിറോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. തെക്ക് ഭാഗത്ത് ശൈഖ് റാശിദ് റോഡിന്‍റെയും ശൈഖ്ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്‍റെയും ജംഗ്ഷനിൽ നിലവിൽ നിർമ്മിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കും. അതോടെ ഈ ഭാഗത്തെ ഗതാഗതംവളരെ എളുപ്പമായിത്തീരും.
ഖാലിദ്ബിൻ വലീദ് റോഡിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്ക്ഇടത് ഭാഗത്തേക്ക്പോകുന്നതിനാണ് രണ്ട് വരി തുരങ്കപ്പാത സഹായിക്കുക. 500 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാനാകും. ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണം സുഗമമായ ഗതാഗതത്തിന് അവസരം ഒരുക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. 530കോടിദിർഹം ചെലവ് പ്രതീക്ഷിക്കുന്നതാണ്അൽ ഷിന്ദഗ ഇടനാഴിമെച്ചപ്പെടുത്തൽ പദ്ധതി