UAE
മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിനായി ദുബൈയിൽ; എതിർപ്പുമായി കേന്ദ്ര സർക്കാർ
UAE

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിനായി ദുബൈയിൽ; എതിർപ്പുമായി കേന്ദ്ര സർക്കാർ

Web Desk
|
12 Oct 2022 5:25 PM GMT

അബൂദബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കും

യാത്ര വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ. യു.കെ, നോർവെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദുബൈയിൽ എത്തിയത്. ബുധനാഴ്ച രാവിലെ എത്തിയ അദ്ദേഹം ഹോട്ടലിലാണ് താമസിക്കുന്നത്. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. അബൂദബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കും. ഭാര്യ കമലയും ഒപ്പമുണ്ട്. 14ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപിച്ചു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്.



Chief Minister Pinarayi Vijayan in Dubai amid travel controversies

Similar Posts