ഗൾഫുഡ് മേളയിൽ പുതിയ ഉൽപ്പന്നങ്ങളുമായി കമ്പനികൾ; ഇന്ത്യൻ വിഭവങ്ങൾക്ക് സ്വീകാര്യത
|കോക്കനട്ട് പേസ്റ്റ് മുതൽ മിക്സ്ചർ ഉൽപ്പന്നങ്ങൾ വരെ പുതിയ പാക്കിങ്ങിലും രീതിയിലും തയാറാക്കുകയാണ് കമ്പനികൾ.
ദുബൈ: ഭക്ഷ്യമേഖലയിലെ മാറ്റം മുന്നിൽക്കണ്ട് ആവിഷ്കരിച്ച നിരവധി ഉൽപ്പന്നങ്ങളാണ് ഗൾഫുഡ് മേളയിൽ കമ്പനികൾ അവതരിപ്പിക്കുന്നത്. ഭക്ഷ്യോൽപ്പന്ന മേഖലയിൽ ഗൾഫ് മേഖല കൈവരിച്ച മികച്ച നേട്ടത്തിന്റെ കൂടി തെളിവായി മാറുകയാണ് മേള.
ഭക്ഷ്യമേഖല മാത്രമല്ല, അഭിരുചികളും മാറുകയാണ്. ഇതു കണ്ടറിഞ്ഞാണ് ഭക്ഷ്യ വിപണന രംഗത്ത് പുതിയ ഉൽപ്പന്നങ്ങളും രീതികളും കൊണ്ടുവരാൻ കമ്പനികൾ തയാറെടുക്കുന്നത്. കോക്കനട്ട് പേസ്റ്റ് മുതൽ മിക്സ്ചർ ഉൽപ്പന്നങ്ങൾ വരെ പുതിയ പാക്കിങ്ങിലും രീതിയിലും തയാറാക്കുകയാണ് കമ്പനികൾ.
അൽ റവാബിയുടെ പുതിയ ഏ 2 മിൽക്ക് ഉൾപ്പടെയുള്ളവക്ക് മികച്ച സ്വീകാര്യതയാണ് മേളയിൽ ലഭിക്കുന്നത്. ആർ.കെ.ജി ഉൽപന്നങ്ങൾക്കായി ഇത്തവണയും ഗൾഫുഡിൽ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.
ആർ.ജി ഫുഡ്സും ഗൾഫുഡ് മേളയിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വൻതോതിൽ കമ്പനികളാണ് ഗൾഫുഡ് മേളയ്ക്കെത്തിയിരിക്കുന്നത്.