UAE
![Wayanad Disaster; Delhi Diaspora Summit Postponed Wayanad Disaster; Delhi Diaspora Summit Postponed](https://www.mediaoneonline.com/h-upload/2024/07/10/1432865-flight.webp)
UAE
വയനാട് ദുരന്തം; 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി 'മാറ്റിവെച്ചു
![](/images/authorplaceholder.jpg?type=1&v=2)
31 July 2024 5:44 PM GMT
പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു സംഘാടകർ
അബൂദബി: വിമാന ടിക്കറ്റിനുള്ള അമിത നിരക്കിന് പരിഹാരം തേടി അബൂദബി കെഎംസിസിയുടെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടനകൾ ചേർന്ന് ഡൽഹിയിൽ ആഗസ്ത് എട്ടിന് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി' പരിപാടി മാറ്റിവെച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുനരധിവാസ പദ്ധതികൾക്ക് സംഘടനകൾ പ്രാമുഖ്യം നൽകും.
അതേസമയം വിമാന ടിക്കറ്റ് വിഷയത്തിലെ പരിഹാര ശ്രമങ്ങൾ തുടരും. 'ഡയസ്പോറ സമ്മിറ്റിന്റെ' പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.