UAE
Domestic fuel prices will rise in uae
UAE

യുഎഇയിൽ ഇന്ധനവില കൂടും; പെട്രോളിന് മൂന്ന് ഫിൽസ് വരെ വർധന

Web Desk
|
30 Sep 2023 4:25 PM GMT

മൂന്നു ദിർഹം 42 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 3.44 ദിർഹമായി വർധിക്കും.

ദുബൈ: യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് രണ്ട് ഫിൽസ് മുതൽ മൂന്ന് ഫിൽസ് വരെ വില കൂടും. ഡീസൽ വില ലിറ്ററിന് 17 ഫിൽസാണ് വർധിക്കുക. സൂപ്പർ പെട്രോളും സ്പെഷ്യൽ പെട്രോളും ലിറ്ററിന് രണ്ട് ഫിൽസ് വില വർധിക്കുമ്പോൾ ഇ- പ്ലസ് പെട്രോളിന് മാത്രം ഒക്ടോബറിൽ മൂന്ന് ഫിൽസ് വർധിക്കും.

മൂന്നു ദിർഹം 42 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 3.44 ദിർഹമായി വർധിക്കും. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 31 ഫിൽസിൽ നിന്ന് 3 ദിർഹം 33 ഫിൽസായി കൂട്ടിയിട്ടുണ്ട്. ഇ- പ്ലസ് പെട്രോളിന് ഒക്ടോബറിൽ 3 ദിർഹം 26 ഫിൽസ് നൽകണം. സെപ്തംബറിൽ 3 ദിർഹം 23 ഫിൽസായിരുന്നു നിരക്ക്. ഡീസൽ വില 17 ഫിൽസ് വർധിപ്പിച്ചിട്ടുണ്ട്.

മൂന്നു ദിർഹം 40 ഫിൽസായിരുന്ന ഡീസലിന്റെ വില 3 ദിർഹം 57 ഫിൽസായാണ് വർധിക്കുക. നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ ടാക്സി, ബസ് നിരക്ക് വർധനക്കും സാധ്യതയുണ്ട്.

Similar Posts