UAE
ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ദുബൈ വിമാനത്താവളത്തിലും സൗകര്യമൊരുക്കുന്നു
UAE

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ദുബൈ വിമാനത്താവളത്തിലും സൗകര്യമൊരുക്കുന്നു

Web Desk
|
31 Aug 2022 5:11 PM GMT

വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലാണ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കുക.

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ദുബൈ വിമാനത്താവളത്തിലും സൗകര്യമൊരുക്കുന്നു. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലാണ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കുക.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിൽ ഡിപാർട്ടർചർ കോണ്കോഴ്സിന് സമീപത്താകും ലൈസൻസ് പുതുക്കാനുള്ള സൗകര്യം നിലവിൽ വരിക. അടുത്തമാസങ്ങളിൽ വിമാനയാത്രക്ക് തൊട്ടുമുമ്പ് ലൈസൻസ് പുതുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് സൗകര്യമുണ്ടാകും. ലൈസൻസ് പുതുക്കാൻ ആദ്യം നേത്ര പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.

വിവിധ സ്വകാര്യ ഒപ്ടിക്കൽസുമായി സഹകരിച്ച് ഇതിനും വിമാനത്താവളത്തിൽ സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ലൈസൻസിങ് കേന്ദ്രം പ്രവർത്തിക്കും. അടുത്തവർഷം ഇത് 24 മണിക്കൂറാക്കും. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായാണ് ആർ.ടി.എ സംവിധാനം ഒരുക്കുന്നതെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി എക്സി. ഡയറട്കർ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.

Similar Posts