UAE
ദുബൈ എയർപോർട്ട് റൺവേ അടക്കും; തിങ്കളാഴ്ച മുതൽ വിമാനസർവീസിൽ മാറ്റം
UAE

ദുബൈ എയർപോർട്ട് റൺവേ അടക്കും; തിങ്കളാഴ്ച മുതൽ വിമാനസർവീസിൽ മാറ്റം

Web Desk
|
7 May 2022 5:52 PM GMT

കേരളത്തിലേക്കുള്ള പല സർവീസുകൾക്കും മാറ്റമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസും, എയർ ഇന്ത്യയും അറിയിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയുടെ ഒരുഭാഗം അറ്റകുറ്റപണിക്കായി അടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ വിമാന സർവീസിൽ മാറ്റങ്ങളുണ്ടാകും. പല വിമാനങ്ങളും ജബൽഅലിയിലെ മക്തൂം എയർപോർട്ട് വഴിയാണ് സർവീസ് നടത്തുക. കേരളത്തിലേക്കുള്ള പല സർവീസുകൾക്കും മാറ്റമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസും, എയർ ഇന്ത്യയും അറിയിച്ചു.

DXB എന്ന് അയാട്ട കോഡുള്ള ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും നാളെ മുതൽ DWC എന്ന കോഡുള്ള ജബൽ അലിയിലെ മക്തൂം എയർപോർട്ട് അഥവാ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. രണ്ട് വിമാനത്താവളങ്ങളും തമ്മിൽ 60 കിലോമീറ്ററിലേറെ ദൂരമുള്ളതിനാൽ മാറ്റം മുൻകൂട്ടി അറിഞ്ഞില്ലെങ്കിൽ യാത്ര മുടങ്ങും. ദുബൈ വിമാനത്താവളത്തിൽ നിന്ന് ജബൽഅലിയിലെ വിമാനത്താവളത്തിലേക്ക് ഓരോ അരമണിക്കൂറൂം സൗജന്യബസ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ 1833 ദുബൈ-കൊച്ചി വിമാനം ജബൽഅലി വിമാനത്താവളം വഴിയാണ് സർവീസ് നടത്തുക. ചെന്നൈ, ബംഗളൂരു വിമാനങ്ങൾ ഷാർജ വഴിയാണ് സർവീസ് നടത്തുക.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി സർവീസുകളും ജബൽ അലിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. ഫ്ലൈ ദുബൈ വിമാനങ്ങളുടെ സർവീസും ജബൽഅലിയിലേക്ക് മാറ്റിയിട്ടുണ്ട്.

Similar Posts