UAE
ദുബൈ ദേര തീപിടിത്തം; തമിഴ്​നാട്​ സ്വദേശികളുടെ കുടുംബങ്ങൾക്ക്​ 10 ലക്ഷം രൂപ നഷ്ടപരിഹാരം
UAE

ദുബൈ ദേര തീപിടിത്തം; തമിഴ്​നാട്​ സ്വദേശികളുടെ കുടുംബങ്ങൾക്ക്​ 10 ലക്ഷം രൂപ നഷ്ടപരിഹാരം

Web Desk
|
17 April 2023 12:29 PM GMT

തമിഴ്​നാട്​ സർക്കാരാണ്​​ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്​

ദുബൈ: ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട്​ തമിഴ്​നാട്​ സ്വദേശികളുടെ കുടുംബങ്ങൾക്ക്​ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തമിഴ്​നാട് സർക്കാരാണ്​ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്​. കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവർക്കാണ്​ നഷ്ടപരിഹാരം. ഇവർക്ക്​ പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ ജിഷി (32) ഉൾപെടെ 16 പേർ മരിച്ചിരുന്നു. വിഷുദിനത്തിൽ ദേര ഫ്രിജ്​ മുറാറിലെ തലാൽ ബിൽഡിങ്ങിലെ നാലാം നിലയിലായിരുന്നു തീപിടിത്തം.

സാലിയകുണ്ടു ഗൂഡുവിന്‍റെയും ഇമാം കാസിമിന്‍റെയും നിര്യാണത്തിൽ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്​നാട്ടിലെത്തും. ​രക്ഷാപ്രവർത്തനത്തിനിടെയാണ്​ ഇരുവരും മരിച്ചത്​.

അതേസമയം, റിജേഷിന്‍റെയും ജിഷിയുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. പണി തീരാറായ പുതിയ വീട്ടിലേക്കാണ്​ മൃതദേഹം എത്തിച്ചത്​. ഇരുവരെയും ഒരുനോക്കുകാണാൻ വൻജനാവലിയാണ്​ കാത്തുനിന്നത്​.

Related Tags :
Similar Posts