UAE
ദുബൈ എക്​സ്​പോ; കോവിഡ് ചട്ടങ്ങള്‍ പുറത്തുവിട്ടു
UAE

ദുബൈ എക്​സ്​പോ; കോവിഡ് ചട്ടങ്ങള്‍ പുറത്തുവിട്ടു

Web Desk
|
15 Sep 2021 5:30 PM GMT

എക്​സ്​പോ സന്ദർശകർക്ക്​ സൗജന്യ പി.സി.ആർ ടെസ്​റ്റിനുള്ള സൗകര്യം ഒരുക്കും.

ഒക്​ടോബർ ഒന്നിനാരംഭിക്കുന്ന ദുബൈ എക്​സ്​പോയിലെ പ്രവേശനത്തിന്​ കോവിഡ്​ ​ചട്ടങ്ങൾ ബാധകമായിരിക്കും. അതാത്​ രാജ്യങ്ങൾ അംഗീകരിച്ച ഏതെങ്കിലും വാക്​സിൻെറ രണ്ട്​ ഡോസ്​ സ്വീകരിച്ചവർക്കും കോവിഡ്​ നെഗറ്റീവ്​ റിസൽട്ടുള്ളവർക്കും മാത്രമായിരിക്കും പ്രവേശനാനുമതി. എക്​സ്​പോ സന്ദർശകർക്ക്​ സൗജന്യ പി.സി.ആർ ടെസ്​റ്റിനുള്ള സൗകര്യവും ഒരുക്കും.

ലോകോത്തര പ്രദർശനം ആരംഭിക്കാൻ ഇനി രണ്ടാഴ്​ചക്കാലം മാത്രം ബാക്കിനിൽക്കെയാണ്​ കോവിഡ്​ ​പ്രോ​ട്ടോകാൾ സംബന്​ധിച്ച്​ അധികൃതർ വിശദീകരണം നൽകിയത്​. ൮ വയസിൽ കൂടുതൽ പ്രായമുള്ളവർക്ക്​ എക്സ്പോ 2020 ദു​ബൈ സന്ദർശിക്കാൻ വാക്​സിനേഷ​ൻെറ തെളിവോ പി.സി.ആർ പരിശോധന നെഗറ്റീവ്​ ഫലമോ ഹാജരാക്കണം. മൂന്നു ദിവസങ്ങൾക്കുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ്​ റിസൽട്ടുള്ളവർക്കും പ്രവേശനം അനുവദിക്കും

മുൻകൂട്ടി കോവിഡ്​ പരിശോധന നടത്താത്തവർക്കായി എക്​സ്​പോയുടെ വിവിധ കേന്ദ്രങ്ങളിൽ ടെസറ്റിനുള്ള സൗകര്യവും ഒരുക്കും. ഏകദിന പാസുള്ളവർക്കും സീസൺ പാസുള്ളവർക്കും നഗരത്തി​ൻെറ വിവിധ ഭാഗങ്ങളിലായി സൗജന്യ കോവിഡ്​ പരിശോധന അനുവദിക്കും.

പരിശോധനാ കേ​ന്ദ്രങ്ങളെ കുറിച്ച വിവരങ്ങൾ എക്​സ്​പോ വെബ്​സൈറ്റിൽ ഉൾപ്പെടുത്തും. വലിയ തോതിൽ സന്ദർശകർ എക്​സ്​പോ വേദിയിലേക്ക് വരു​മ്പോള്‍ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്​ സംഘാടകർ അറിയിച്ചു.

Similar Posts