UAE
സാങ്കേതിക തകരാർ; ദുബൈ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
UAE

സാങ്കേതിക തകരാർ; ദുബൈ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Web Desk
|
12 Sep 2022 6:07 PM GMT

റൺവേയിൽ ടേക്ക്​ ഓഫിനിടെ യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ യാത്രക്കാരെ തിരിച്ചിറക്കി

ദുബൈ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന്​ വൈകീട്ട്​ പുറപ്പെടേണ്ട വിമാനമാണ്​ സാങ്കേതിക തകരാർ കാരണം അവസാന നിമിഷം റദ്ദാക്കിയത്​. റൺവേയിൽ ടേക്ക്​ ഓഫിനിടെ യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ യാത്രക്കാരെ തിരിച്ചിറക്കി.

കുറച്ചു പേരെ കൊച്ചി, മംഗലാപുരം വിമാനങ്ങളിൽ അയക്കാമെന്ന്​ അധികൃതർ അറിയിച്ചു. തകരാർ പരിഹരിച്ച്​ വിമാനം നാളെ കാലത്ത്​ പുറപ്പെടുമെന്നാണ്​ എയർ ഇന്ത്യ എക്സ്പ്രസ്​ അധികൃതർ യാത്രക്കാരെ അറിയിച്ചത്​. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം യാത്രക്കാരാണ്​ ദുരിതത്തിലായത്​.

കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരിൽ നല്ലൊരു വിഭാഗം ആളുകളെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇവർക്ക് ബസ് സൗകര്യവും ഭക്ഷണവും ഉൾപ്പടെ ഒരുക്കാമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Similar Posts