UAE
UAE
അനധികൃത മസാജ് പാർലറുകളും പൊതുസ്ഥലത്തെ മദ്യപാനവും ഒഴിവാക്കണമെന്ന് ദുബൈ പൊലീസ്
|20 Nov 2022 4:28 AM GMT
ഖത്തറിൽ ലോകകപ്പ് ഇന്നാരംഭിക്കാനിരിക്കെ ദുബൈയിലെ കളിയാരാധകർക്ക് കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്. നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത മസാജ് പാർലറുകളും പൊതുസ്ഥലത്തെ മദ്യപാനവുമെല്ലാം ഒഴിവാക്കണമെന്നാണ് ദുബൈ പൊലീസ് നിർദ്ദേശിച്ചിട്ടുള്ളത്.
ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും യൂറോപ്പിൽനിന്നടക്കമുളള നിരവധി ആരാധകർ ദുബൈ നഗരത്തിലെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പലരുടേയും ലോകകപ്പ് സമയത്തെ ഇടത്താവളവും ദുബൈ നഗരമാണ്. അതിനാൽ മത്സര സമയത്ത് ഫാൻസോണുകളിലടക്കം ആഘോഷങ്ങൾ മണിക്കൂറുകൾ നീളും. ഈ സമയങ്ങളിൽ ദുബൈ നഗരത്തിലെത്തുന്നവർക്കും താമസക്കാർക്കും സുരക്ഷിതമായി ലോകകപ്പ് ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.