UAE
10 മാസത്തിന് ശേഷം അഞ്ചുവയസ്സുകാരന്‍ മകനെ കാണാന്‍   പിതാവിന് അവസരമൊരുക്കി ദുബൈ പൊലീസ്
UAE

10 മാസത്തിന് ശേഷം അഞ്ചുവയസ്സുകാരന്‍ മകനെ കാണാന്‍ പിതാവിന് അവസരമൊരുക്കി ദുബൈ പൊലീസ്

Web Desk
|
29 May 2022 11:09 AM GMT

10 മാസമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന അഞ്ചു വയസുകാരന്‍ മകനേയും പിതാവിനേയും ഒരുമിപ്പിക്കാന്‍ അവസരമൊരുക്കി ദുബൈ പൊലീസ്. കുടുംബവഴക്കിനെ തുടര്‍ന്ന് 10 മാസമായി അകന്ന് താമസിച്ചിരുന്ന ഇന്ത്യന്‍ ദമ്പതികളുടെ മകനു വേണ്ടിയാണ് പിതാവിനെ കാണാന്‍ ദുബൈ പൊലീസ് അവസരമൊരുക്കി നല്‍കിയത്.

ഇന്ത്യയിലാകുമ്പോള്‍ മാതാപിതാക്കളോടൊപ്പം തന്നെയായിരുന്നു മകനും താമസിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകനെയും കൂട്ടി മാതവ് ദുബൈയിലെത്തുകയായിരുന്നുവെന്നാണ് നായിഫ് പോലീസ് സ്റ്റേഷന്‍ ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ തഹ്ലക് പറയുന്നത്.

ദുബൈയില്‍ തന്റെ മാതാപിതാക്കളുടെ അടുത്തെത്തിയതോടെ പിതാവിന് ഫോണ്‍വിളിക്കുന്നതില്‍നിന്നും സംസാരിക്കുന്നന്നതില്‍നിന്നും കുട്ടിയെ മാതാവ് വിലക്കുകയായിരുന്നു. കുട്ടിയെ കാണാനായി യുഎഇ വിസിറ്റ് വിസ എടുക്കാനുള്ള സാമ്പത്തികശേഷിയും അന്ന് പിതാവിനുണ്ടായിരുന്നില്ല.

എന്നാല്‍ 10 മാസത്തിന് ശേഷം വിസിറ്റ് വിസ എടുത്ത പിതാവ്, യുഎഇയിലെത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കുട്ടിയെ വിവാഹ തര്‍ക്കത്തിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ തന്റെ ഭാര്യാപിതാവിനോട് ഇയാള്‍ സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Similar Posts