ആറുമാസത്തിനിടയിൽ 3.8ലക്ഷം നിയമലംഘനങ്ങൾ; റോഡപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്
|ഈ കാലയളവിലുണ്ടായ അപകടങ്ങളിൽ 35പേർ മരിക്കുകയും 840പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ദുബൈ: നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചുണ്ടായ റോഡ് അപകടങ്ങളുടെ കണക്ക് പുറത്ത് വിട്ട് ദുബൈ പൊലീസ്. ഈ വർഷം ആദ്യആറു മാസത്തിലുണ്ടായ അപകടങ്ങളും കാരണങ്ങളുമാണ് അധികൃതർ പുറത്ത് വിട്ടത്. ജനുവരി മുതൽ ആഗസ്റ്റ്വരെ ദുബൈയിൽ 3.8 ലക്ഷം നിയമയംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഈ കാലയളവിലുണ്ടായ അപകടങ്ങളിൽ 35പേർ മരിക്കുകയും 840പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടായത് റോഡിൽ ലൈൻ നിയമം പാലിക്കാതിരിക്കുന്നതിലൂടെയാണ്. ഫോൺ ഉപയോഗവും റെഡ് സിഗ്നൽ പാലിക്കാതെ വാഹനമെടുക്കുന്നതും വലിയ രൂപത്തിൽ അപകടകാരണമാകുന്നു. റോഡിൽ ലൈൻ പാലിക്കാതിരുന്നത് കാരണമായി മാത്രം 2.8ലക്ഷം പേർക്ക്പിഴ ചുമത്തിയിട്ടുണ്ടെന്ന് ട്രാഫിക്വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന് 33,129പേർക്കും ചുവപ്പ് സിഗ്നൽ അവഗണിച്ചതിന് 16,892 പേർക്കുമാണ് പിഴചുമത്തിയത്. വാഹനമോടിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാത്തതിന് 14,084 പിഴ ചുമത്തിയിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിങ്, പെട്ടെന്ന്വാഹനം ദിശമാറ്റുക, റോഡിന്റെ മധ്യത്തിൽ നിർത്തുക, ട്രാഫിക്കിനെതിരെ വാഹനമോടിക്കുക, സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ റോഡിലേക്ക് പ്രവേശിക്കുക തുടങ്ങിയവയും അപകടമുണ്ടാക്കുന്ന കാരണങ്ങളാണ്.