UAE
ബലിപെരുന്നാള്‍:​ അഞ്ചിടങ്ങളിൽ ഈദ്​ പീരങ്കിയൊരുക്കി ദുബൈ പൊലീസ്
UAE

ബലിപെരുന്നാള്‍:​ അഞ്ചിടങ്ങളിൽ ഈദ്​ പീരങ്കിയൊരുക്കി ദുബൈ പൊലീസ്

ijas
|
17 July 2021 6:20 PM GMT

സാധാരണ റമദാനിൽ ഇഫ്​താർ സമയം അറിയിക്കുന്നതിനാണ് ദുബൈയിൽ പീരങ്കി മുഴക്കാറുള്ളത്

ബലിപെരുന്നാളിനോടനുബന്ധിച്ച്​ അഞ്ചിടങ്ങളിൽ ഈദ്​ പീരങ്കിയൊരുക്കി ദുബൈ പൊലീസ്​. പരമ്പരാഗത ആചാരം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ ദുബൈ പൊലീസി​ന്‍റെ നടപടി. സാധാരണ, റമദാനിൽ ഇഫ്​താർ സമയം അറിയിക്കുന്നതിനാണ് ദുബൈയിൽ പീരങ്കി മുഴക്കാറുള്ളത്.

സബീൽ മോസ്​ക്​, മൻഖൂൽ, അൽ മംസാർ, അൽ ബറാഹ, നാദൽ ഹമർ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന സ്​ഥലങ്ങളിലാണ്​ പീരങ്കി ഒരുക്കിയിരിക്കുന്നത്​. പരിപാടിക്കായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാതായി പൊലീസ്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ആക്​ടിങ്​ ഡയറക്​ടർ ബ്രിഗേഡിയർ റാശിദ്​ ഖലീഫ അൽ ഫലാസി പറഞ്ഞു. പെരുന്നാൾ നമസ്​കാരം അവസാനിച്ച ഉടനെയാണ്​ പീരങ്കി മുഴങ്ങുക. നോമ്പ്​ തുറയും പെരുന്നാളും അറിയിക്കാനാണ്​ മുൻകാലങ്ങളിൽ പീരങ്കി മുഴക്കിയിരുന്നത്​. സമയം അറിയാൻ ആധുനിക സാ​ങ്കേതിക വിദ്യകളുള്ള കാലത്തും പാരമ്പര്യം പിന്തുടരുന്നതിന്‍റെ ഭാഗമായാണ് ​പീരങ്കി മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

Related Tags :
Similar Posts