UAE
Dubai presents Zero Emission Plan 2050
UAE

'സീറോ എമിഷൻ പ്ലാൻ 2050' അവതരിപ്പിച്ച്​ ​ദുബൈ

Web Desk
|
28 May 2023 6:08 PM GMT

2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്തമാക്കാനാണ്​​പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ഊർജിതമാക്കും

യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്​​പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, 'സീറോ എമിഷൻ പ്ലാൻ 2050' അവതരിപ്പിച്ച്​ ​ദുബൈ റോഡ്​ട്രാൻസ്​പോർട്ട്​അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്തമാക്കാനാണ്​​പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ഊർജിതമാക്കും.

യു.എ.ഇ ആതിഥ്യംവഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെയും നെറ്റ്​സീറോ എമിഷൻ 2050 സംരംഭത്തിന്‍റെയും ഭാഗമായാണ്​പുതിയ പദ്ധതി. ആദ്യഘട്ട​മെന്ന നിലയിൽ 2030 ഓടെ ​​പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്​ട്രിക്​, ഹൈഡ്രജൻ സംവിധാനത്തിലേക്ക്​മാറ്റും. 2035ൽ ഇത്​ 20 ശതമാനമായും​ 2040ൽ 40 ശതമാനമായും 2045ൽ 80 ശതമാനമായും 2050 ഓടെ 100 ശതമാനവും കാൺബൺ രഹിത ഊർജത്തിലേക്ക്​കൊണ്ടുവരും. 2030ൽ 10 ശതമാനം ടാക്​സി കാറുകളും ഇലക്​ട്രിക്​, ഹൈഡ്രജൻ സംവിധാനത്തിലേക്ക്​മാറും. 2035ൽ 50 ശതമാനംവർധിപ്പിച്ച്​ 2040 ഓടെ 100 ശതമാനത്തിലെത്തിക്കുകയാണ്​ലക്ഷ്യം.

സ്കൂൾബസുകളിലും ഇതേ രീതി പിന്തുടരും.​​ 2050ൽ 100 ശതമാനവും ഇലക്​ട്രിക്​, ഹൈഡ്രജൻ ഇന്ധനത്തിലേക്ക്​മാറ്റും. 2030 ഓടെ മുൻസിപ്പാലിറ്റിയിൽ നിന്നുള്ള മാലിന്യങ്ങൾ 100 ശതമാനവും പുനരുപയോഗം നടത്താൻ കഴിയുന്ന പ്ലാന്‍റ്​നിർമിക്കാനും പദ്ധതിയുണ്ട്​. അതോടെ മാലിന്യങ്ങൾ കുഴിച്ചുമൂടുന്നത്​പൂർണമായും ഒഴിവാക്കാനാകും. കെട്ടിടങ്ങളിൽ പുനരുപയോഗ ജലത്തിന്‍റെ ഉപയോഗം 2050ഓടെ 40 ശതമാനമായി വർധിപ്പിക്കും​. ആർ.ടി.എയുടെ വിവിധമേഖലകളും ഏജൻസികളെയും ഉൾപ്പെടുത്തിയാണ്​പദ്ധതി​വ്യാപിപ്പിക്കുക.



Similar Posts