ഡ്രൈവർമാർക്ക് പ്രൊഫഷണൽ പെർമിറ്റ്; നടപടികൾ ഡിജിറ്റലാക്കി ദുബൈ
|പോർട്ടൽ വഴിയും ആപ്പ് വഴിയും പെർമിറ്റ് കിട്ടും
ദുബൈയിൽ പൊതുഗതാഗത സംവിധാനങ്ങളിലെ ഡ്രൈവർമാർക്കും സ്കൂൾ ബസ് ജീവനക്കാർക്കും ഡിജിറ്റൽ പെർമിറ്റ് നൽകുന്ന സംവിധാനത്തിന് തുടക്കമായി. ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റി വെബ്സൈറ്റ്, ദുബൈ ഡ്രൈവ് മൊബൈൽ ആപ്ലിക്കേഷൻ വഴി പെർമിറ്റ് സ്വന്തമാക്കാം.
ദുബൈ നഗരത്തിലെ ബസ്, ടാക്സി ഡ്രൈവർമാർ, ലിമോസിൻ സേവനം നൽകുന്ന ഡ്രൈവർമാർ, സ്കൂൾബസിലെ അറ്റൻഡർമാർ എന്നിവർക്കാണ് ഡിജിറ്റൽ സംവിധാനം വഴി പ്രൊഫഷണൽ പെർമിറ്റ് നേടാൻ സൗകര്യമൊരുക്കിയത്. ദുബൈയിലെ സ്മാർട്ട്സിറ്റി സംരംഭങ്ങളുടെയും ആർ.ടി.എയുടെ സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെയും ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് ഡിജിറ്റൽ പെർമിറ്റുകൾ ഏർപ്പെടുത്തുന്നത്. ഇതോടെ പെർമിറ്റ് നേടാനുള്ള വഴികൾ കൂടുതൽ എളുപ്പമാകുമെന്ന് ആർ ടി എ ഡ്രൈവേഴ്സ് വിഭാഗം ഡയറക്ടർ സഈദ് ആൽ റംസി പറഞ്ഞു. അപേക്ഷ നൽകുന്ന ടാക്സി, ബസ്, ലിമോസിൻ, ഡ്രൈവർമാർക്കും സ്കൂൾബസ് ജീവനക്കാർക്കും ശിൽപശാല നടത്തി പരിശീലനം നൽകിയാണ് പ്രൊഫഷനൽ പെർമിറ്റ് നൽകുന്നത്. ആർ ടി എ ദുബൈ ഡ്രൈവ് ആപ്പിൽ വെർച്ച്വൽ കാർഡ് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന മാന്വലും പുറത്തിറക്കിയിട്ടുണ്ട്.
Dubai to digitize professional permit process for drivers