UAE
Dubais cultural industry is on the rise
UAE

ഉണർവുമായി ദുബൈ സാംസ്​കാരിക വ്യവസായം

Web Desk
|
12 Jun 2023 5:33 PM GMT

ഇതാദ്യമായാണ്​ ആഗോളതലത്തിൽ സാംസ്കാരിക രംഗത്ത്​ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു നഗരം ആകർഷിക്കുന്നത്​

സാംസ്കാരിക, ക്രിയേറ്റീവ്​ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം ഉറപ്പാക്കി ദുബൈ. ഇതാദ്യമായാണ്​ ആഗോളതലത്തിൽ സാംസ്കാരിക രംഗത്ത്​ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു നഗരം ആകർഷിക്കുന്നത്​. നിക്ഷേപകരിൽ ഇന്ത്യക്കാണ്​രണ്ടാം സ്ഥാനം. സാംസ്​കാരിക, സർഗാത്​മക മേഖലയിലും നിക്ഷേപസാധ്യത വളരെ വലുതാണെന്ന്​ അനുഭവത്തിലൂടെ തെളിയിക്കുകയാണ്​ ദുബൈ. ഒന്നും രണ്ടുമല്ല, മൊത്തം 451 പദ്ധതികളാണ്​ സാംസ്​കാരിക, ക്രിയേറ്റീവ്​ വ്യവസായ മേഖലയിൽ ദുബൈ ആവിഷ്​കരിച്ചത്​.

ലണ്ടൻ, സിംഗപ്പൂർ, പാരിസ്​, ബെർലിൻ നഗരങ്ങളെ പോലും കടത്തിവെട്ടുകയാണ്​സാംസ്​കാരിക, ക്രിയേറ്റീവ്​ രംഗത്തെ ദുബൈ പദ്ധതികളും നിക്ഷേപാസവസരങ്ങളും. എണ്ണമറ്റ തൊഴിലവസരങ്ങളും ഇതിലൂടെ രൂപപ്പെടുത്താനായി. 12,368 പേർക്കാണ്​ തൊഴിൽ ലഭിച്ചത്​. 2021നെ അപേക്ഷിച്ച്​ പോയ വർഷം നേരിട്ടുള്ള നിക്ഷേപത്തിൽ നൂറ്​ ശതമാനത്തിനും മുകളിലാണ്​ വർധന.

പോയവർഷം 7,357 ബില്യൻ ദിർഹമായി സാംസ്​കാരിക, ക്രിയേറ്റീവ്​ മേഖലയിലെ നിക്ഷേപം ഉയർന്നു. നിക്ഷേപകരിൽ ഇന്ത്യക്കാണ്​ രണ്ടാം സ്​ഥാനം. അമേരിക്ക, സ്വിറ്റ്​സർലാൻറ്​, ഫ്രാൻസ്​, യു.കെ എന്നിവയാണ്​ മറ്റു പ്രധാന നിക്ഷേപക രാജ്യങ്ങൾ. ദുബൈയുടെ പൊതുവായ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതി​െൻറ നേട്ടം കൂടിയാണിതെന്ന്​ സാംസ്​കാരിക, ക്രിയേറ്റീവ്​ മേഖലയുമായി ബന്​ധപ്പെട്ട സാരഥികൾ വ്യകതമാക്കി.

Similar Posts