UAE
ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലിക്ക് 49 കോടി ദിർഹം ലാഭവിഹിതം നൽകും
UAE

ദുബൈയിലെ റോഡ് ടോൾ സംവിധാനമായ 'സാലിക്ക്' 49 കോടി ദിർഹം ലാഭവിഹിതം നൽകും

Web Desk
|
7 April 2023 7:35 PM GMT

കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ലഭിച്ച ലാഭത്തിന്‍റെ മുഴുവൻ തുകയും വിതരണം ചെയ്യാനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം

ദുബൈയിലെ റോഡ് ടോൾ സംവിധാനമായ 'സാലിക്ക്' , ഓഹരി ഉടമകൾക്ക് 49 കോടി ദിർഹം ലാഭവിഹിതം വിതരണം ചെയ്യും. കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ലഭിച്ച ലാഭത്തിന്‍റെ മുഴുവൻ തുകയും വിതരണം ചെയ്യാനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം.

ഈ മാസം 27 നകം ലാഭവിഹിതമായി 49കോടി ദിർഹം ഓഹരി ഉടമകൾക്ക് കൈമാറും. കഴിഞ്ഞ സെപ്റ്റംബറിൽ വിൽപന ആരംഭിക്കുമ്പോൾ സാലിക്കിന്റെ ഒരു ഓഹരിക്ക് 2 ദിർഹമായിരുന്ന നിരക്ക് നിലവിൽ 2.9 ദിർഹത്തിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. 2022ൽ സാലിക്കിന്‍റെ വരുമാനം 11.8 ശതമാനം വർധിച്ച് 189കോടി ദിർഹമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ വരെ ദുബൈയിലെ ടോൾ ഗേറ്റ് സംവിധാനമായ 'സാലിക്കി'ൽ രജിസ്റ്റർ ചെയ്തത് 37ലക്ഷം വാഹനങ്ങളാണ്.

ഓരോ വർഷവും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വർധിക്കുകയാണ്. കഴിഞ്ഞ വർഷം 'സാലിക്' ഐ പി ഒ വഴി 24.9 ശതമാനം ഓഹരികളാണ് പൊതിജനങ്ങൾക്ക് വിറ്റത്. ആകെ ഓഹരി മൂലധനത്തിന്‍റെ 75.1 ശതമാനം ദുബൈ സർക്കാരിന്‍റെ ഉടമസ്ഥതയിൽ തുടരുകയാണ്.

Related Tags :
Similar Posts