വിമാന നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുമെന്ന് ഇ.സി.എച്ച് ഡിജിറ്റൽ
|ഇ.സി.എച്ച് ഡിജിറ്റൽ മുൻകൈയെടുത്ത് ഒരുക്കിയ ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് രാത്രി റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് ഇ.സി.എച്ച് ഡിജിറ്റൽ മേധാവി ഇക്ബാൽ മാർക്കോണി പറഞ്ഞു.
ദുബൈ: നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുമെന്ന് ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റിൽ നാട്ടിൽനിന്ന് തിരിച്ചുവരാനും ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കും.
ഇ.സി.എച്ച് ഡിജിറ്റൽ മുൻകൈയെടുത്ത് ഒരുക്കിയ ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് രാത്രി റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് ഇ.സി.എച്ച് ഡിജിറ്റൽ മേധാവി ഇക്ബാൽ മാർക്കോണി പറഞ്ഞു. കോവിഡിന് തുടർന്ന് മൂന്ന് വർഷമായി നാട്ടിലേക്ക് പോകാൻ കഴിയാത്ത സാധാരണക്കാർക്കാണ് ചാർട്ടേഡ് വിമാനങ്ങൾ ഉപകരപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ആവശ്യക്കാരുണ്ടാകുന്ന സാഹചര്യത്തിൽ നാട്ടിലേക്കും ആഗസ്റ്റിൽ അവിടെ നിന്ന് പ്രവാസികൾക്ക് മടങ്ങിവരാനും ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുമെന്നും ഇ.സി.എച്ച് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കും, റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കും ചാർട്ടേഡ് വിമാനങ്ങൾ പറന്നിരുന്നു. സാമൂഹിക പ്രവർത്തകരും വിവിധ ട്രാവൽ ഏജൻസികളും ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നുണ്ട്.