മാസ്ക് ഒഴിവാക്കി എമിറേറ്റ്സും, ഫ്ലൈദുബൈയും; ദുബൈ വഴിയുള്ള യാത്രക്കാണ് ഇളവ്
|ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടി വരുമെന്നാണ് സൂചന
ദുബൈ വിമാനകമ്പനികളായ എമിറേറ്റ്സും, ഫ്ലൈദുബൈയും യാത്രക്കാർക്ക് മാസ്ക് ഒഴിവാക്കാൻ തീരുമാനിച്ചു. മാസ്ക് നിബന്ധന സംബന്ധിച്ച് വിമാന കമ്പനികൾക്ക് തീരുമാനം എടുക്കാമെന്ന യു എ ഇ സർക്കാറിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് നടപടി.
എന്നാൽ, ഇന്ത്യൻ സർക്കാർ മാസ്ക് നിബന്ധന ഒഴിവാക്കാത്തതിനാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടി വരുമെന്നാണ് സൂചന. യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ ധരിക്കേണ്ടി വരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. താൽപര്യമുള്ള യാത്രക്കാർക്ക് എപ്പോഴും മാസ്ക് ധരിക്കാം.
ഇന്നലെയാണ് മിക്കയിടങ്ങളിലും മാസ്ക് ഒഴിവാക്കാൻ യു എ ഇ തീരുമാനിച്ചത്. 28 മുതലാണ് ഈ ഇളവുകൾ നിലവിൽ വരിക. വിമാനയാത്രയിൽ മാസ്ക് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും യുഎഇയിലെ ബസ് ഉൾപ്പെടെ പൊതുവാഹനങ്ങളും, പള്ളികളിലും, ആശുപത്രികളിലും മാസ്ക് നിബന്ധന തുടരും. വിമാനയാത്രയിൽ മാസ്ക് ഒഴിവാക്കാൻ യുഎഇ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം വിമാനകമ്പനികൾക്ക് വിട്ടിരുന്നു.