UAE
റമദാൻ സഹായ പദ്ധതി: എമിറേറ്റ്സ്​ റെഡ്​ ക്രസന്‍റിനു കീഴിൽ 44 രാജ്യങ്ങളിലേക്കും സഹായം
UAE

റമദാൻ സഹായ പദ്ധതി: എമിറേറ്റ്സ്​ റെഡ്​ ക്രസന്‍റിനു കീഴിൽ 44 രാജ്യങ്ങളിലേക്കും സഹായം

Web Desk
|
10 March 2024 6:38 PM GMT

ആകെ 37.6 ദശലക്ഷം ദിർഹത്തിന്റെ സഹായം കൈമാറും

ദുബൈ: വിശുദ്ധ മാസത്തിൽ യു.എ.ഇയിലും പുറത്തുമായി നിരവധി ജീവകാരുണ്യ പദ്ധതികളുമായി എമിറേറ്റ്സ്​ റെഡ്​ ക്രസന്‍റ്. ആകെ 37.6 ദശലക്ഷം ദിർഹത്തിന്റെ സഹായമാകും സംഘടന കൈമാറുക. യു.എ.ഇയിലെ അർഹരായ കുടുംബങ്ങൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഭക്ഷ്യോൽപന്നങ്ങൾ, വസ്​ത്രങ്ങൾ, ഇഫ്​താർ കിറ്റുകൾ ഉൾപ്പെടെ വിവിധ സഹായ പദ്ധതികളാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നതെന്ന്​ എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റ് അറിയിച്ചു. യു.എ.ഇയിലെ അർഹരായവർക്കു പുറമെ 44 രാജ്യങ്ങളിലേക്ക്​ കൂടി സഹായം ലഭ്യമാക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി നിരവധി റമദാൻ ടെൻറുകൾ ഒരുക്കാനും എമിറേറ്റ്​സ്​ റെഡ്​ ക്രസൻറ്​ മുന്നിലുണ്ട്​. ഇക്കുറി വനിതകൾക്കു മാത്രമായും ടെൻറുകൾ ഒരുക്കും.

അബൂദബിക്കു പുറമെ അജ്​മാനിലും വനിതകൾക്കായി റമദാൻ ​ടെൻറുകൾ സജ്​ജമാക്കും. ജീവകാരുണ്യ സഹായം ഉറപ്പാക്കാനുള്ള പദ്ധതികൾക്ക്​ സംഭാവന കൈമാറാനും എമിറേറ്റ്​സ്​ റെഡ്​ ക്രസൻറ്​ ആവശ്യപ്പെട്ടു. യു.എ.ഇയിലുടനീളം 321 കലക്​ഷൻ കേന്ദ്രങ്ങൾ വിവിധ മാളുകളിലും മറ്റുമായി സംവിധാനിച്ചിട്ടുണ്ട്​. ഇതിനു പുറമെ വെബ്​സൈറ്റ്​, ആപ്പ്​, ബാങ്കുകൾ മുഖേനയും സംഭാവന കൈമാറാം.

യു.എ.ഇക്കും പുറംരാജ്യങ്ങളിലുമുള്ള അർഹരായവർക്ക്​ റമദാനിൽ സഹായം ഉറപ്പാക്കാനുള്ള വിപുലമായ ദൗത്യമാണിതെന്ന്​ എമിറേറ്റ്​സ്​ റെഡ് ​ക്രസൻറ്​ സെക്രട്ടറി ജനറൽ റാശിദ്​ മുബാറക്​ ആൽ മൻസൂരി പറഞ്ഞു. ഗസ്സയിലേക്ക്​ റമദാനിൽ നിത്യവും 10,000 ഇഫ്​താർ കിറ്റുകളുടെ വിതരണവും സഹായ പദ്ധതികളുടെ ഭാഗമാണ്​.

Summary: Emirates Red Crescent begins Ramadan campaign to support families in need

Similar Posts