വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യപാസുമായി എമിറേറ്റ്സ്
|മാർച്ച്31ന്മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് കമ്പനിയുടെ വാഗ്ദാനം
ദുബൈ: യാത്രക്കാർക്ക് പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക്സൗജന്യ പാസുകളുമായി എമിറേറ്റ്സ് വിമാനക്കമ്പനി. മാർച്ച്31ന്മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് മ്യൂസിയം ഓഫ്ഫ്യൂചർ, അറ്റ്ലാൻറിസ്അക്വാവെഞ്ചർ എന്നിവ സന്ദർശിക്കാൻ ടിക്കറ്റ്നൽകുന്നത്.
എട്ടുമണിക്കൂറിൽ കൂടുതൽ ദുബൈയിൽ സ്റ്റോപ്പ്ഓവറുള്ളയാത്രക്കാർക്കും സൗജന്യ പാസുകൾ ഉപയോഗിക്കാനാവും. ഫെബ്രുവരി 1വരെ ടിക്കറ്റെടുക്കുന്നവർക്കാണ്സൗജന്യ പാസ്ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ്ടിക്കറ്റുകൾക്ക്ഓഫർ ലഭിക്കുകയില്ല.
എമിറേറ്റ്സിന്റെ വെബ്സൈറ്റിൽബുക്ക്ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ്വേണ്ടത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്ഒരുകോഡും അറ്റ്ലാന്റിസ് അക്വാവെഞ്ചറിനായി മറ്റൊരുരു കോഡുമാണ്കമ്പനി നൽകുക.
ട്രാവൽ ഏജന്റ്, എമിറേറ്റ്സ് കോൾ സെന്റർ, ടിക്കറ്റിങ്ഓഫീസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്റെ പേര്, ദുബൈയിൽഎത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്എന്നിവ സഹിതം emiratesoffer@emirates.com എന്നമെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും.