UAE
പ്രവാസ ലോകം മീഡിയവണ്ണിനൊപ്പം; ഐക്യദാര്‍ഢ്യ സംഗമം നടത്തി
UAE

പ്രവാസ ലോകം മീഡിയവണ്ണിനൊപ്പം; ഐക്യദാര്‍ഢ്യ സംഗമം നടത്തി

Web Desk
|
22 March 2022 11:45 AM GMT

'പ്രവാസലോകം മീഡിയവണ്ണിനൊപ്പം' എന്ന പേരില്‍ മീഡിയവണ്‍ വ്യൂവേഴ്‌സ് ഫോറം റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ ഐക്യദാര്‍ഢ്യ സംഗമം ഒരുക്കി.

മീഡിയവണ്ണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ യാതൊന്നും തന്നെയില്ലെന്നും സുതാര്യമായാണ് പ്രവര്‍ത്തനമെന്നും പരിപാടിയുടെ മുഖ്യാതിഥിയായ മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. സത്യവും നീതിയും മാത്രമാണ് അതിന്റെ മാനദണ്ഡമെന്നും നീതിനിഷേധത്തിനെതിരായ പോരാട്ടവും പ്രവാസി വിഷയങ്ങളില്‍ ജാഗ്രതയും മീഡിയവണ്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവി എം.സി.എ നാസര്‍ അനുബന്ധ പ്രഭാഷണം നടത്തി. റാസല്‍ഖൈമ പ്രതിനിധി ഷക്കീര്‍ അഹമ്മദ്, റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ സലീം, സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍കുഞ്ഞ്, സേവനം എമിറേറ്റ്‌സ് പ്രസിഡന്റ് സുനില്‍ ചിറയ്ക്കല്‍, കേരള പ്രവാസി ഫോറം പ്രസിഡന്റ് അനൂപ് എളമന തുടങ്ങിയവര്‍ സംസാരിച്ചു.

മീഡിയാ വണ്‍'ഷെല്‍ഫി'ന്റെ വാര്‍ഷിക രജിസ്‌ട്രേഷന്‍ വിതരണത്തിന് എസ്.എ സലീം തുടക്കമിട്ടു. വ്യൂവേഴ്‌സ് ഫോറം രക്ഷാധികാരി റഈസ് ഉപഹാരം കൈമാറി. ഷെറില്‍ സ്വാഗതവും എം.ബി അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു.

Similar Posts