UAE
Expatriates again in money trap
UAE

മണിട്രാപ്പിൽ വീണ്ടും പ്രവാസികൾ: കയറ്റുമതി സ്ഥാപനത്തിന്റെ 27 ലക്ഷം മരവിപ്പിച്ചു

Web Desk
|
2 May 2023 6:01 PM GMT

പരാതിക്കാരന് ആവശ്യപ്പെട്ട പണം നൽകിയിട്ടും മരവിപ്പിക്കൽ നടപടി പിൻവലിക്കാൻ ബാങ്ക് തയാറായില്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു

മണിട്രാപ്പിൽ കുടുങ്ങി വീണ്ടും പ്രവാസികൾ. പച്ചക്കറി കയറ്റുമതി സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ടിലെ 27 ലക്ഷം രൂപ ഫെഡറൽ ബാങ്ക് മരവിപ്പിച്ചു. ഹരിയാനയിലെ പരാതിക്കാരന് ആവശ്യപ്പെട്ട പണം നൽകിയിട്ടും മരവിപ്പിക്കൽ നടപടി പിൻവലിക്കാൻ ബാങ്ക് തയാറായില്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. രണ്ടുപേർക്കായി 64,000 രൂപയാണ് ഇവർ നടപടി ഒഴിവാക്കാൻ നൽകിയത്.

മാർച്ച് 16 ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് തുക അക്കൗണ്ടിലെത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ ഫെഡറൽബാങ്ക് ശാഖ ബിജി പാക്ക് എന്ന സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ട് മരവിപ്പിച്ചത്. കേസ് ഒഴിവാക്കാൻ പരാതിക്കാരെന്ന പേരിൽ ബാങ്ക് ചൂണ്ടിക്കാട്ടിയ രണ്ടുപേർക്ക് 64,000 കൈമാറി. എന്നിട്ടും ഫലമുണ്ടായില്ല.

കയറ്റിമതിക്കായി തമിഴ്നാട്ടിൽ നിന്നാണ് ചരക്കെടുക്കുന്നത്. എന്നാൽ, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കേസുണ്ടെന്നാണ് ബാങ്ക് നൽകുന്ന വിവരം. സംശയാസ്പദമായ തുക മാത്രം തടഞ്ഞുവെച്ച് ബിസിനസ് തുടരാൻ അവസരം നൽകണമെന്ന ആവശ്യപോലും ബാങ്ക് അധികൃതർ ചെവികൊണ്ടില്ലെന്ന് ഉടമകൾ പറയുന്നു.

ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിക്കൽ നടപടി രണ്ട് രാജ്യങ്ങൾക്കിടയിലെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.


Similar Posts