UAE
Expatriates support for Indian startup
UAE

സ്റ്റാർട്ട് അപ്പുകൾക്ക് പ്രവാസികളുടെ പിന്തുണ: കൂട്ടായ്മക്ക് ദുബൈയിൽ തുടക്കമായി

Web Desk
|
20 Jan 2023 5:14 PM GMT

ദുബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

പ്രവാസി നിക്ഷേപകരെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന കൂട്ടായ്മ ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. ദുബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

'ഗ്ലോബൽ അലയൻസ് ഓഫ് എൻആർഐ ഏഞ്ചൽസ്' എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. യുവ സംരംഭകർക്ക് പ്രവാസി നിക്ഷേപകരുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.

നിക്ഷേപം,മെന്റർഷിപ്പ്,വ്യവസായ ബന്ധങ്ങൾ എന്നിവയിലൂടെ ഇന്ത്യക്കാരായ യുവ സംരംഭകരെ പിന്തുണയ്ക്കുക, ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്ക് വഴി തുറക്കുക, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പ്രവാസി നിക്ഷേപകരുടെ സംഭാവന ഉറപ്പാക്കുക എന്നിവയ്ക്കായാണ് ഗ്ലോബൽ അലയൻസ് ഓഫ് എൻ ആർ ഐ ഏഞ്ചൽസിന്റെ പ്രവർത്തനമെന്ന് സംഘാടകർ പറഞ്ഞു. ദുബായ് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ, നിക്ഷേപരംഗത്തെ പ്രമുഖരായ നീലേഷ് ഭട്‌നാഗർ, സോഹൻ റോയ്, ഹബീബ് ഹസൻ, ചിരാഗ് ഗുപ്ത, നന്ദി വർധൻ മേത്ത, ആന്റണി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Similar Posts