UAE
കള്ളപ്പണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച; യുഎഇയിൽ 50 സ്ഥാപനങ്ങളുടെ പ്രവർത്തനം റദ്ദാക്കി
UAE

കള്ളപ്പണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച; യുഎഇയിൽ 50 സ്ഥാപനങ്ങളുടെ പ്രവർത്തനം റദ്ദാക്കി

Web Desk
|
21 Aug 2023 5:34 PM GMT

ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങൾക്ക് മന്ത്രാലയം വൻതുകയുടെ പിഴ ചുമത്തി.

ദുബൈ: യുഎഇയിൽ കള്ളപ്പണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം സർക്കാർ റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തത്. ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങൾക്ക് മന്ത്രാലയം വൻതുകയുടെ പിഴ ചുമത്തി.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യുഎഇ ഫിനാൻഷ്യൽ ഇന്റലിജൻസിന് കീഴിൽ പ്രവർത്തിക്കുന്ന goAML സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ അമ്പത് സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് സാമ്പത്തിക മന്ത്രാലയം നിർത്തിവെപ്പിച്ചത്.

സംശയകരമായ ഇടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ചെയുന്ന സംവിധാനമാണ് goAML. കള്ളപ്പണം വെളുപ്പിക്കൽ , ഭീകരവാദ ഫണ്ടിങ് എന്നിവയെ നേരിടുന്നതിന് ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 225 സ്ഥാപനങ്ങൾക്ക് വൻതുകയുടെ പിഴയിട്ടിട്ടുണ്ട്. മൊത്തം 76.9 ദശലക്ഷം ദിർഹമിന്റെ പിഴയാണ് ഈ സ്ഥാപനങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. കള്ളപ്പണം, ഭീകരവാദ ഫണ്ടിങ് തുടങ്ങിയവക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കർശന നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്.


Similar Posts