UAE
ലോകകപ്പ് ആഘോഷമാക്കാനൊരുങ്ങി   യു.എ.ഇയിലെ ഫാൻ സോണുകൾ
UAE

ലോകകപ്പ് ആഘോഷമാക്കാനൊരുങ്ങി യു.എ.ഇയിലെ ഫാൻ സോണുകൾ

Web Desk
|
15 Nov 2022 11:53 AM GMT

ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, ഖത്തറിനു പുറമേ യു.എ.ഇയും നിരവധി സൗകര്യങ്ങളാണ് വലിയ സ്‌ക്രീനുകളിലൂടെയും മറ്റും മത്സരങ്ങൾ തത്സമയം കാണാനായി ഒരുക്കിയിട്ടുളളത്.

ഖത്തറിനെപ്പോലെ തന്നെ വലിയ ആരാധകക്കൂട്ടം തങ്ങളുടെ രാജ്യത്തേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയും. കൂടുതൽ ആളുകൾ നഗരത്തിലേക്ക് വരുന്നതിനാൽ ലോകകപ്പിനുള്ള പ്രധാന കവാടം ദുബൈ നഗരമായിരിക്കുമെന്നാണ് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് ഈ വർഷമാദ്യം സൂചിപ്പിച്ചിരുന്നത്.

എല്ലാ മത്സരങ്ങളുടെയും തത്സമയ സ്‌ക്രീനിങ്ങടക്കം മത്സരസമയം ആനന്ദകരമാക്കാനുള്ള നിരവധി ആഘോഷങ്ങളും യു.എ.ഇയിലെ ഫാൻസോണുകളിൽ ഒരുക്കാനാണ് പദ്ധതി.

യു.എ.ഇയിലെ പ്രധാന ഫാൻ സോണുകൾ

  • ദുബൈ ഡി.ഐ.എഫ്.സിയിലെ ഫുട്‌ബോൾ പാർക്ക്
  • യുഎഇയിലുടനീളമുള്ള വോക്‌സ് സിനിമാസ് സ്‌ക്രീനുകൾ
  • ദുബൈ നിക്കി ബീച്ച് റിസോർട്ട് & സ്പാ
  • ദുബൈയിലെയും അബൂദബിയിലെയും ബോസ്‌പോറസ് ശാഖകൾ
  • റാസൽ ഖൈമയിലെ ഹാംപ്ടൺ ബൈ ഹിൽട്ടൺ മർജൻ ഐലന്റ്
  • ദുബൈ അഡ്രസ്സ് ബീച്ച് റിസോർട്ട്
  • അബൂദബി ഫാൻസോൺ, യാസ് ലിങ്ക്‌സ്
  • സൊഫീടെൽ ദുബൈ ഡൗൺടൗൺ
  • ദുബൈയിലെ ഡ്യൂക്ക്‌സ് ദി പാം
  • ദുബൈയിലെ തന്നെ സോൾ ബീച്ച്
  • ദുബൈ ഇബ്‌നു ബത്തൂത്തയിലെ പ്രസ്സ് പ്ലേ ഫാൻസോൺ
  • അലോഫ്റ്റ് അൽ മിന ദുബൈ
  • ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ക്രൗൺ പ്ലാസ
  • അൽ ജദ്ദാഫിലെ ഓക്സിഡന്റൽ ഹോട്ടൽ
  • ജുമൈറ വണ്ണിലെ ഓൾഡ് കാസ്റ്റെല്ലോ

സീസൺ പാക്കേജുകളടക്കം ഓരോ ഫാൻ സോണുകളിലും പ്രവേശിക്കാൻ പ്രത്യേക നിരക്കുകളിൽ ടിക്കറ്റുകൾ എടുക്കുകയോ മുൻകൂട്ടി ബുക്ക് ചെയ്യുകയോ വേണം.

ഭക്ഷണവും മറ്റു വിനോദ മാർഗ്ഗങ്ങളും ഇത്തരം ഫാൻ സോണുകളിൽ ലഭ്യമായിരിക്കും. ലക്ഷ്വറി ഫാൻസോണുകളിൽ പ്രവേശിക്കാൻ ഉയർന്ന നിരക്കുകൾ നൽകേണ്ടിവരികയും ചെയ്യും

Similar Posts