UAE
ഫാറൂഖ്​ കോളേജ് 75-​ാം വാർഷിക നിറവിൽ; ദുബൈയിൽ പൂർവ വിദ്യാർത്ഥികളുടെ ഡയമണ്ട്​ ഫിയസ്​റ്റ
UAE

ഫാറൂഖ്​ കോളേജ് 75-​ാം വാർഷിക നിറവിൽ; ദുബൈയിൽ പൂർവ വിദ്യാർത്ഥികളുടെ ഡയമണ്ട്​ ഫിയസ്​റ്റ

Web Desk
|
19 Jan 2023 6:03 PM GMT

ജീവകാരുണ്യ,വിദ്യാഭ്യാസ മേഖലകളിൽ പുതിയ പദ്ധതികൾക്കും ഫോസ യു.എ.ഇ ഘടകം രൂപം നൽകും

ദുബൈ: കോഴിക്കോട്​ ഫാറൂഖ്​ കോളജ്​ എഴുപത്തഞ്ചാം വാർഷികനിറവിൽ. ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി കൂട്ടായ്​മയായ ​ഫോസ യു.എ.ഇ ഘടകം ഒരുക്കുന്ന ഡയമണ്ട്​ ഫിയസ്​റ്റ ശനിയാഴ്​ച ദുബൈയിൽ നടക്കും. ജീവകാരുണ്യ,വിദ്യാഭ്യാസ മേഖലകളിൽ പുതിയ പദ്ധതികൾക്കും ഫോസ യു.എ.ഇ ഘടകം രൂപം നൽകും

ദുബൈ അന്നഹ്​ദ ഹയർ കോളജ്​ ഓഫ്​ ടെക്​നോളജി ഓഡിറ്റോറിയത്തിൽ ശനിയാഴ്​ച വൈകീട്ട്​ നടക്കുന്ന ഫോസ ഡയമണ്ട്​ ഫിയസ്​റ്റയുടെ ഉദ്​ഘാടനം പ്രമുഖ നിയമവിദഗ്​ധനും പാർലമെന്റെറിയനുമായ അഡ്വ. കപിൽ സിബൽ എം.പി നിർവഹിക്കും. അബ്​ദുസ്സമദ്​ സമദാനി എംപി, ഡോക്​ടർ ആസാദ്​ മൂപ്പൻ, അഡ്വ. ഹാരിസ്​ ബീരാൻ എന്നിവർ ​സംബന്ധിക്കും. രമ്യ നമ്പീശൻ, നജീം അർഷാദ്​, രാജ്​ കലേഷ്​, റിസ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറും. ദുബെയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോസ യു.എ.ഇ ഘടകം സാരഥികളായ ഡോ. അഹ്​മദ്​, മലയിൽ മുഹമ്മദലി, റാശിദ്​ കിഴക്കൻ, ജമീൽ അഹ്​മദ്​, റാബിയ, ജലീൽ മശ്​ഹൂർ തങ്ങൾ, ഡോ. അനീസ്​ ഫരീദ്​ എന്നിവർ പരിപാടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി

ഫാറൂഖ്​ കോളജ്​, ഫോസ സാരഥികളായ സി.പി കുഞ്ഞുമുഹമ്മദ്​, കെ. കുഞ്ഞലവി, എൻ.കെ മുഹമ്മദലി, ഡോ. കെ.എം നസീർ, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. യൂസുഫലി, കോയ മാസ്​റ്റർ എന്നിവരും ചടങ്ങിൽ പ​​ങ്കെടുക്കും. ഇൻറർനാഷനൽ അലുംനി മീറ്റ്​, സോവനീർ പ്രകാശനം, പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്​. 75 പിന്നിടുന്ന ഫാറൂഖ്​ കോളജിന്റെ മുന്നേറ്റത്തിൽ ഫോസ ഘടകങ്ങൾ നിർണായക പങ്കാണ്​ വഹിക്കുന്നത്. ​ജൂബിലിയുടെ ഭാഗമായി നിരവധി പദ്ധതികൾക്കാണ്​ ഫോസ യു.എ.ഇ ഘടകം രൂപം നൽകി വരുന്നത്​.

Similar Posts