UAE
അബൂദബി സ്‌കൂളുകളില്‍ ഫീസ് വര്‍ധന; പരമാവധി 3.94 ശതമാനം വർധിക്കും
UAE

അബൂദബി സ്‌കൂളുകളില്‍ ഫീസ് വര്‍ധന; പരമാവധി 3.94 ശതമാനം വർധിക്കും

Web Desk
|
11 April 2023 5:16 PM GMT

അബൂദബി വിദ്യാഭ്യാസ വിജ്​ഞാന വകുപ്പാണ്​ വർധന വരുത്താൻ അനുമതി നൽകിയത്​

അബൂദബിയിൽ നടപ്പു അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസിൽ വർധനവ് ഉണ്ടാകും. അബൂദബി വിദ്യാഭ്യാസ വിജ്​ഞാന വകുപ്പാണ്​ വർധന വരുത്താൻ അനുമതി നൽകിയത്​. മൂന്ന് വർഷത്തിന് ശേഷമാണ് അബുദബീ സ്ക്കൂളുകളിൽ ഫീസ് വർധിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് മൂന്നു വര്‍ഷത്തേക്ക് മരവിപ്പിച്ചിരുന്ന ഫീസ് വര്‍ധനവിനാണ് അഡെക് അധികൃതർ അനുമതി നല്‍കിയത്. എമിറേറ്റിലെ വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കി പരമാവധി 3.94 ശതമാനം ഫീസ് വര്‍ധനവ്​ആകാം.. ഔട്ട്സ്റ്റാന്‍ഡിങ് യോഗ്യതയുള്ള സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധന ബാധകമാവുക.

വെരി ഗുഡ് യോഗ്യത നേടിയ സ്‌കൂളിന് 3.38 ശതമാനം ഫീസ് വര്‍ധിപ്പിക്കാം. ഗുഡ് ലഭിച്ച സ്‌കൂളുകൾ 2.81 ശതമാനം വർധനക്കാണ്​ അനുമതി. അക്സപ്റ്റബിള്‍, വീക്ക്, വെരി വീക്ക് തുടങ്ങിയ നിലവാരത്തിലുള്ള സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ 2.25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ കഴിയൂ.

ഔദ്യോഗിക പരിശോധനകൾക്ക്​ശേഷം 11 സ്‌കൂളുകള്‍ക്കാണ് ഔട്ട്സ്റ്റാന്റിങ് റാങ്ക് ലഭിച്ചത്. 37 സ്‌കൂളുകള്‍ക്ക് വെരി ഗുഡും 85 സ്‌കൂളുകള്‍ക്ക് ഗുഡും 63 സ്‌കൂളുകള്‍ക്ക് അക്സപ്റ്റബിളും ഒരു സ്‌കൂളിന് വീക് റാങ്കും ലഭിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധിപ്പിക്കാന്‍ സാധിക്കുക.

Similar Posts