UAE
ജൈറ്റക്‌സ് ഗ്ലോബൽ മേളയിൽ താരങ്ങളായി   പറക്കും കാറും ഡ്രൈവറില്ലാ കാറുകളും
UAE

ജൈറ്റക്‌സ് ഗ്ലോബൽ മേളയിൽ താരങ്ങളായി പറക്കും കാറും ഡ്രൈവറില്ലാ കാറുകളും

Web Desk
|
11 Oct 2022 7:40 AM GMT

പദ്ധതികളുമായി കേരളത്തിലെ സ്റ്റാർട്ട്അപ്പുകളും മേളയിൽ സജീവം

ദുബൈയിൽ ഇന്നലെ ആരംഭിച്ച ജൈറ്റക്‌സ് ഗ്ലോബൽ മേള ആധുനിക സാങ്കേതിക മികവുകൊണ്ട് ശ്രദ്ധേയമാകുന്നു. 20 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 26 ഹാളുകളിലാണ് ലോകോത്തര സാങ്കേതികവിദ്യാ മേള പുരോഗമിക്കുന്നത്. യു.എ.ഇ ധനകാര്യമന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽമക്തൂമാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.

സാങ്കേതിക വിദ്യാരംഗത്തെ ഭീമൻമാർ മുഴുവൻ പ്രദർശനത്തിൽ എത്തിയിട്ടുണ്ട്. ക്‌സ്‌പെൻങ് ജി 2 എന്ന പറക്കും കാറാണ് ഇത്തവണ പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഇതിന്റെ ദുബൈയിലെ കന്നി പറക്കൽ കഴിഞ്ഞദിവസം നടന്നു. യു.എ.ഇയിലെ 250 ലേറെ സർക്കാർ സ്ഥാപനങ്ങൾ തങ്ങളുടെ പുതിയ സാങ്കേതിക സൗകര്യങ്ങൾ മേളയിൽ അവതരിപ്പിക്കുന്നുണ്ട്. അടുത്തവർഷം അവസാനത്തോടെ ദുബൈ റോഡുകളിൽ ഇറങ്ങുന്ന ഡ്രൈവറില്ലാ ടാക്‌സികൾ ആർ.ടി.എ അവതരിപ്പിച്ചു.







മെറ്റാവേഴ്‌സ്, വെബ് ത്രീ ഇക്കണോമി, ഇന്റർനെറ്റിന്റ വികേന്ദ്രീകരണം എന്നിവയാണ് മേളയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ദുബൈയിലെ സ്‌കൂളുകൾക്കായി മെറ്റാവേഴ്‌സിൽസിൽ ഹെത്ത് കെയർ സിറ്റി ഒരുക്കിയാണ് കൊച്ചിയിലെ സ്റ്റാർട്ട് അപ്പായ ഷോപ്പ് ഡോക് മേളയിലെത്തിയത്.

പരസ്യരംഗത്തെ സഹായിക്കുന്ന സംവിധാവുമായാണ് കോഴിക്കോട് ആസ്ഥാനമായ ബാക്ക് സ്റ്റേജ് എന്ന സ്റ്റാർട്ട് അപ്പിന്റെ വരവ്. ഒരേ വർക്ക് പല ഫോർമാറ്റിൽ തയാറാക്കുന്ന സൗകര്യമാണ് ഇവർ ഒരുക്കുന്നത്.

വിവിധ മേഖലകളിൽ വിലസുന്ന റോബോട്ടുകളും മേളയിൽ സജീവമാണ്. പടം വരക്കാനും ചായം പൂശാനും വരെ കഴിയുന്ന കലാകാരൻമാരായ റോബോട്ടുകളെയും മേളയിൽ കണ്ടുമിട്ടാം. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിരവധി സാങ്കേതിക വിദ്യാവിദഗ്ധർ തങ്ങളുടെ പദ്ധതികളുമായി മേളയിലെത്തിയിട്ടുണ്ട്.





Similar Posts