UAE
UAE
വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കും; പുതിയ വാണിജ്യ, വ്യാസായ നയം പ്രഖ്യാപിച്ച് യു.എ.ഇ
|5 Nov 2024 5:55 PM GMT
ആറുവർഷത്തിനകം വിദേശനിക്ഷേപം 2.2 ട്രില്യൺ ദിർഹമായി ഉയർത്താനാണ് പദ്ധതി
ദുബൈ: നേരിട്ടുള്ള വിദേശനിക്ഷേപം മൂന്നിരട്ടിയായി ഉയർത്താൻ ലക്ഷ്യമിട്ട് യു.എ.ഇ. 2031ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹമായി ഉയർത്താൻ ലക്ഷ്യമിടുന്ന നയം യു.എ.ഇ പ്രഖ്യാപിച്ചു. അബൂദബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിൽ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ നയം പ്രഖ്യാപിച്ചത്. ദേശീയ അസ്തിത്വം, കുടുംബം, നിർമിത ബുദ്ധി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മൂന്ന് ദേശീയ നയങ്ങൾ കൂടി യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു.
ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ തലവൻമാർ പങ്കെടുത്ത യോഗത്തിൽ ദേശീയ മുൻഗണന വിഷയങ്ങളിൽ എട്ട് പാനൽ ചർച്ചകളും നടന്നു. യോഗം നാളെ സമാപിക്കും.