UAE
യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ച നാല് സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ
UAE

യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ച നാല് സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

Web Desk
|
1 May 2022 8:26 AM GMT

ദുബൈ: യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ച നാല് യൂറോപ്യന്‍ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. സംഘത്തിലെ രണ്ട് പേരെ മൂന്ന് വര്‍ഷത്തെയും മറ്റു രണ്ട് പേരെ ആറ് മാസത്തെ തടവിനുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും ഉത്തരവുണ്ട്.

കഴിഞ്ഞ നവംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

യുഎഇയിലെത്തുന്നതിനു മുന്‍പു തന്നെ സോഷ്യല്‍ മീഡിയ വഴി പ്രതികളിലൊരാള്‍ തന്നെ പരിചയപ്പെട്ടിരുന്നു, യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റും മാളിലെ കെ്‌സ്റ്റൈല്‍സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യാനുള്ള വിസയും ഇവര്‍ തനിക്ക് നല്‍കിയതായും ഇര പറയുന്നു. പിന്നീടാണ് ഇവര്‍ യുവതിയെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുനിര്‍ത്തി വേശ്യാവൃത്തിക്കായി നിര്‍ബന്ധിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ സംഘം തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ടതായും ഇര പറഞ്ഞു.

Similar Posts