![Parking: Dubais Parkin companys revenue has increased Parking: Dubais Parkin companys revenue has increased](https://www.mediaoneonline.com/h-upload/2023/12/28/1403891-dubai-parking.webp)
പുതുവത്സരദിനത്തില്‍ ദുബൈയിൽ സൗജന്യ പാർക്കിങ്
![](/images/authorplaceholder.jpg?type=1&v=2)
ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവീസ് നടത്തും
ദുബൈ: പുതുവത്സര അവധി ദിനമായ ജനവരി ഒന്നിന് ദുബൈയിൽ സൗജന്യ പാർക്കിങ്. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസം ദുബൈയിലെ താമസക്കാർക്ക് സൗജന്യം ആസ്വദിക്കാനാവും.
മൾടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിക്കുക. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നു ദിവസം തുടർച്ചയായി ഇത്തവണ പുതുവത്സര ദിനാഘോഷത്തിന് ലഭിക്കും. സ്വകാര്യ, പൊതുമേഖലകളിലെ ജീവനക്കാർക്ക് നേരത്തെ തന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആർ.ടി.എയുടെ ടെക്നിക്കൽ ടെസ്റ്റിങ്, കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുകിടക്കും.
ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ ട്രാം ഞായറാഴ്ച രാവിലെ ഒന്‍പത് മുതൽ ജനുവരി രണ്ട് പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും. ന്യൂ ഇയർ പ്രമാണിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു വൻതോതിൽ വിനോദസഞ്ചാരികളാണ് ഇക്കുറിയും ദുബൈയിൽ എത്തിച്ചേരുക.
Summary: Free parking in Dubai on New Year's Day