യു.എ.ഇയിൽ ഇന്ധനവില കുറച്ചു; പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെ കുറയും
|ഊർജ മന്ത്രാലയത്തിന് കീഴിലെ വില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
യു.എ.ഇയിൽ ഇന്ധനവില കുറച്ചു. നാളെ മുതൽ പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെ കുറയും. ഡീസൽ ലിറ്ററിന് 11 ഫിൽസിന്റെ കുറവുണ്ടാകും. ഊർജ മന്ത്രാലയത്തിന് കീഴിലെ വില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. പുതിയ നിരക്ക് പ്രകാരം നാളെ മുതൽ രാജ്യത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലകുറയും.
ലിറ്ററിന് മൂന്ന് ദിർഹം ഒമ്പത് ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില നാളെ മുതൽ മൂന്ന് ദിർഹം ഒരു ഫിൽസായി കുറയും. സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 97 ഫിൽസിൽ നിന്ന് രണ്ട് ദിർഹം 90 ഫിൽസാകും. ഇ പ്ലസ് പെട്രോളിന്റെ നിരക്ക് 2 ദിർഹം 90 ഫിൽസിൽ നിന്ന് 2 ദിർഹം 82 ഫിൽസാകും. മൂന്ന് ദിർഹം 14 ഫിൽസുണ്ടായിരുന്ന ഡീസൽ വില ലിറ്ററിന് മൂന്ന് ദിർഹം മൂന്ന് ഫിൽസായി കുറയും. ഡീസൽ വില കുറയുന്നത് റമദാനിലും പെരുന്നാളിനും അവശ്യസാധനങ്ങളുടെ വില കുറയാനും കാരണാകും എന്നത് സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.