UAE
യുഎഇയിൽ ഇന്ധവില കുറച്ചു; പെട്രോളിന് എട്ട് ഫിൽസ് വരെ കുറയും
UAE

യുഎഇയിൽ ഇന്ധവില കുറച്ചു; പെട്രോളിന് എട്ട് ഫിൽസ് വരെ കുറയും

Web Desk
|
30 Nov 2023 9:39 PM GMT

ഡീസിൽ വിലയിൽ 23 ഫിൽസ് കുറവ്

യുഎഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 8 ഫിൽസ് വരെ വിലകുറയും. ഡീസൽ ലിറ്ററിന് 23 ഫിൽസിന്റെ കുറവുണ്ടാകും. തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ യുഎഇ ഇന്ധനവില കുറക്കുന്നത്.

ഇപ്ലസ് പെട്രോളിനാണ് ഡിസംബറിൽ എട്ട് ഫിൽസ് കുറയുക. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് ഏഴ് ഫിൽസാണ് കുറയുന്നത്. സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 03 ഫിൽസിൽ നിന്ന് 2 ദിർഹം 96 ഫിൽസായി കുറച്ചു.

സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 92 ഫിൽസിന് പകരം ഡിസംബറിൽ 2 ദിർഹം 85 ഫിൽസ് നൽകിയാൽ മതി. ഇപ്ലസിന്റെ നിരക്ക് 2 ദിർഹം 85 ഫിൽസിൽ നിന്ന് 2 ദിർഹം 77 ഫിൽസായി കുറച്ചു. ഡീസലിന് 23 ഫിൽസ് കുറയുമ്പോൾ 3 ദിർഹം 42 ഫിൽസ് എന്ന നിരക്ക് 3 ദിർഹം 19 ഫിൽസായി കുറയും.

ഇന്ധനവില നിർണയ സമിതിയാണ് ഡിസംബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി എല്ലാമാസവും ആഭ്യന്തര വിപണിയിലെ ഇന്ധനനിരക്ക് നിശ്ചയിക്കുക.


Similar Posts