UAE
യു എ ഇയിൽ നാളെ മുതൽ ഇന്ധനവില ഉയരും; പെട്രോൾ വില 29 ഫിൽസ് വരെ വർധിക്കും
UAE

യു എ ഇയിൽ നാളെ മുതൽ ഇന്ധനവില ഉയരും; പെട്രോൾ വില 29 ഫിൽസ് വരെ വർധിക്കും

Web Desk
|
31 Oct 2022 6:32 PM GMT

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിൽ വീണ്ടും ഇന്ധനവില വർധിക്കുന്നത്

യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് 29 ഫിൽസും ഡീസൽ ലിറ്ററിന് 25 ഫിൽസും വർധിക്കും. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യു എ ഇയിൽ വീണ്ടും ഇന്ധനവില വർധിക്കുന്നത്. സൂപ്പർ പെട്രോളിന്റ വില 3.03 ദിർഹത്തിൽ നിന്ന് 3.32 ദിർഹമായി ഉയരും. സ്പെഷ്യൽ പെട്രോളിനും, ഇ പ്ലസ് പെട്രോളിനും 28 ഫിൽസാണ് വർധിക്കുക. സ്പെഷ്യൽ പെട്രോളിന്റെ വില 2.92 ദിർഹത്തിൽ നിന്ന് 3.20 ദിർഹമായി വർധിക്കും. ഇപ്ലസിന്റെ വില 2.85 ദിർഹത്തിൽ നിന്ന് 3.13 ദിർഹമായി ഉയരും. ഡീസൽ വില നാളെ മുതൽ 3.76 ദിർഹത്തിൽ നിന്ന് 4.01 ദിർഹമായി വർധിക്കും.

Related Tags :
Similar Posts